‘മിഅ’ പെരുന്നാള് ഫോട്ടോ മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
text_fields‘മിഅ’ പെരുന്നാള് ഫോട്ടോ മത്സരവിജയികൾ സമ്മാനങ്ങളുമായി
റിയാദ്: മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്റെ (മിഅ) ആഭിമുഖ്യത്തില് ചെറിയ പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ ‘പെരുന്നാൾ ഫോട്ടോ’ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. റിയാദിലെ മലപ്പുറം ജില്ലക്കാരായ പ്രവാസികളുടെ പെരുന്നാൾ ദിനത്തിൽ ‘മക്കളുടെ സന്തോഷ നിമിഷം’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തിൽ നിരവധിയാളുകളാണ് പങ്കെടുത്തത്.
ഐറ സഹക് ജംഷിദ്, സനൂബർ ഹലീമ സിദ്ദീഖ്, ഹാനിയ ഖൻസ മൻസൂർ തുടങ്ങിയവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് റിയാദ് മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ മുഖ്യരക്ഷാധികാരി സിദ്ദീഖ് കല്ലുപറമ്പൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഫൈസൽ തമ്പലക്കോടൻ അധ്യക്ഷതവഹിച്ചു. വിനോദ് മഞ്ചേരി, ഫക്രുദ്ദീൻ മമ്പാട്, അബൂബക്കർ മഞ്ചേരി, ലീന ജാനിഷ്, സൈഫുന്നീസ സിദ്ധീഖ്, നമീറ സമീർ, സ്വപ്ന വിനോദ്, ജംഷാദ് തുവ്വൂർ, ജാനിഷ് പാലേമാട് എന്നിവർ സംസാരിച്ചു.അബ്ദുൽ മജീദ് പതിനാറുങ്ങൽ, റിയാസ് വണ്ടൂർ, പി.സി. മുജീബ് ബാഹർ, വഹീദ് വാഴക്കാട്, അബ്ദുൽ മജീദ് ചോല, നവാർ തറയിൽ, അബൂബക്കർ, ജമീദ് വല്ലാഞ്ചിറ, ടി.എം.എസ്. ഫൈസൽ, സൈഫുള്ള വാളശ്ശേരി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. അബ്ദുൽ കരീം ഒളവട്ടൂർ, സുനിൽ ബാബു എടവണ്ണ, ഷമീർ കല്ലിങ്ങൽ, ഹബീബ് റഹ്മാൻ, ശിഹാബുദ്ദീൻ കരുവാരകുണ്ട്, അൻവർ സാദത്ത് വെട്ടം തുടങ്ങിയവർ നേതൃത്വം നൽകി. ചടങ്ങിന് സഫീർ തലാപ്പിൽ സ്വാഗതവും ഉമറലി അക്ബർ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.