മിഡിൽ ഈസ്റ്റ് പൗൾട്രി പ്രദർശനം മൂന്നാം പതിപ്പിന് റിയാദ് ആതിഥേയത്വം വഹിക്കും
text_fieldsറിയാദ്: ഈ മാസം 13 മുതൽ 15 വരെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിനു കീഴിൽ റിയാദ് ഇന്റർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന മിഡിൽ ഈസ്റ്റ് പൗൾട്രി പ്രദർശനത്തിൽ ലോകമെമ്പാടുമുള്ള 300ലധികം പേരുടെ പങ്കാളിത്തത്തോടെ 40 രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ പങ്കെടുക്കും. മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ പൗൾട്രി പ്രദർശനമായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്.
കോഴി, തീറ്റ, മൃഗങ്ങളുടെ ആരോഗ്യം, പോഷകാഹാര മേഖലകളിലെ വിദഗ്ധരും ഒരു കൂട്ടം അന്താരാഷ്ട്ര കമ്പനികളും പങ്കെടുക്കും. കോഴിവളർത്തൽ വ്യവസായത്തിലെയും അനുബന്ധ വ്യവസായങ്ങളിലെയും ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗവും അനുഭവങ്ങളും സമ്പ്രദായങ്ങളും കൈമാറ്റം ചെയ്യുകയാണ് പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. കോഴിവളർത്തൽ വ്യവസായം വികസിപ്പിക്കുക, ആ മേഖലയിലെ നിക്ഷേപ അവസരങ്ങളും ആഭ്യന്തര ഉൽപാദനവും വർധിപ്പിക്കുക എന്നിവയും ലക്ഷ്യമിടുന്നുണ്ട്. ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രത്തിന്റെ ഭാഗമായി പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പൗൾട്രി മേഖലക്ക് നൽകുന്ന സർക്കാർ പിന്തുണയുടെ ഫലമായി രാജ്യത്തെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ മേഖലകളിലൊന്നാണ് കോഴിവളർത്തൽ. വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്കുള്ളിൽ ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പുറമെ അതേ വർഷം കോഴി ഇറച്ചിയിൽ സ്വയംപര്യാപ്തത 80 ശതമാനം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.