മരുഭൂമിയുടെ 'നാഴികക്കല്ലായി' ഉമ്മു സർഹിജ്
text_fieldsജുബൈൽ: പൗരാണികതയും ശാന്തതയും നൽകുന്ന വ്യതിരിക്തമായ പാറക്കൂട്ടങ്ങൾ തബൂക്ക് സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് നവ്യാനുഭവമാണ്. മണ്ണൊലിപ്പിലൂടെ രൂപപ്പെട്ട മലനിരകളുടെയും മണൽക്കല്ലുകളുടെയും ഇടയിലൂടെ കാഴ്ച കണ്ടു നടക്കുന്നതും ഹൃദ്യമാണ്.
ഹസ്മ മരുഭൂമിയിൽ ഉൾപ്പെട്ട ഉമ്മു സർഹിജ് നൂറ്റാണ്ടുകളായി പാറകളുടെ ജ്യാമിതീയ രൂപങ്ങളിലേക്കും അതിന്റെ ഭൂമിശാസ്ത്രപരമായ രഹസ്യങ്ങളിലേക്കും ആഴ്ന്നിറങ്ങാൻ ഗവേഷകരെ പ്രേരിപ്പിക്കുന്നു. തബൂക്കിന് പടിഞ്ഞാറുള്ള ഉമ്മു സർഹിജിലെ ശ്രദ്ധേയ പാറക്കൂട്ടത്തിന് 30 മീറ്ററോളം ഉയരമുണ്ട്. വർഷങ്ങളായുള്ള ശക്തമായ മണ്ണൊലിപ്പ് മൂലമാണ് ഈ പാറ ഇങ്ങനെ സവിശേഷമായി രൂപാന്തരം പ്രാപിച്ചതെന്ന് ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ഭൗമശാസ്ത്ര വിഭാഗം മുൻ പ്രഫസർ ഡോ. അഹമ്മദ് അൽ-നഷ്തി വിശദീകരിച്ചു. പാറയിൽ വീശിയടിച്ച കാറ്റിന് മണൽത്തരികളെ ഒന്നര മീറ്ററിലധികം ഉയർത്താൻ കഴിയാത്തതിനാൽ താഴ്ന്ന ഭാഗത്തെ മാത്രമാണ് മണ്ണൊലിപ്പ് ബാധിച്ചത്. ഇത് അപൂർവവും സൗന്ദര്യാത്മകവുമായ ശിലാശിൽപത്തിന്റെ രൂപവത്കരണത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.