Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇരു ഹറമുകളിലെ ആദ്യ...

ഇരു ഹറമുകളിലെ ആദ്യ തറാവീഹ്​ നമസ്​കാരത്തിൽ ലക്ഷങ്ങൾ പങ്കെടുത്തു

text_fields
bookmark_border
ഇരു ഹറമുകളിലെ ആദ്യ തറാവീഹ്​ നമസ്​കാരത്തിൽ ലക്ഷങ്ങൾ പങ്കെടുത്തു
cancel
camera_alt

മദീന മസ്ജിദുന്നബവിയിൽ നടന്ന ഈ വർഷത്തെ ആദ്യ തറാവീഹ് നമസ്കാരം

Listen to this Article

ജിദ്ദ: ഇരു ഹറമുകളിൽ നടന്ന ആദ്യ തറാവീഹ്​ നമസ്​കാരത്തിൽ ലക്ഷങ്ങൾ പങ്കെടുത്തു. കോവിഡാനന്തരം പൂർണ ശേഷിയിൽ ആളുകളെ സ്വീകരിച്ചുള്ള റമദാനിലെ ആദ്യത്തെ തറാവീഹ്​ നമസ്​കാരവേളയിൽ ഇരു ഹറമുകളുടെ അകവും മുറ്റങ്ങളും മേൽകൂരയും നിറഞ്ഞു കവിഞ്ഞു. മാസപ്പിറവി കണ്ട പ്രഖ്യാപനം വന്നതോടെ ഹറമിലെ ഇശാ നമസ്​കാരത്തിലും തുടർന്നുള്ള തറാവീഹ്​ നമസ്​കാരത്തിലും പങ്കെടുക്കാൻ പരിസര പ്രദേശങ്ങളിൽ നിന്ന്​ ആളുകളുടെ ഒഴുക്ക്​ തുടങ്ങിയിരുന്നു.

തിരക്ക്​ കണക്കിലെടുത്ത്​ ഇരുഹറം കാര്യാലയം എല്ലാവിധ ഒരുക്കങ്ങളും നേരത്തെ പൂർത്തിയാക്കിയിരുന്നു. മുഴുവൻ കവാടങ്ങളും തുറന്നിരുന്നു. ശുചീകരണത്തിനായി കൂടുതൽ തൊഴിലാളികളെ നിയോഗിച്ചിരുന്നു. അണുമുക്തമാക്കുന്നതിനായി റോബോർട്ടുകളും ഒരുക്കിയിരുന്നു.

മക്ക മസ്ജിദുൽ ഹറാമിൽ നിന്നുള്ള തറാവീഹ് നമസ്കാരം

സുരക്ഷ, ആരോഗ്യം, ആംബുലൻസ്​, ട്രാഫിക് തുടങ്ങിയ​ വകുപ്പുകളും സേവനത്തിനായി രംഗത്തുണ്ടായിരുന്നു. മദീനയിലെ മസ്​ജിദുന്നബവിയിലും ആദ്യ തറാവീഹ്​ നമസ്​കാരത്തിന് സന്ദർശകരടക്കം ലക്ഷങ്ങളാണ് പങ്കെടുത്തത്​​. തറാവീഹ്​ നമസ്​കാരത്തിന്​​ ശൈഖ്​ അഹ്​മദ്​ ബിൻ ത്വാലിബ്​, ശൈഖ്​ സ്വലാഹ്​ അൽബദീർ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsRamadan 2022
News Summary - Millions attended the first Taraweeh prayer in both Harams
Next Story