മിനാ - കേളി ഫുട്ബാൾ; യൂത്ത് ഇന്ത്യയും റിയൽ കേരളയും ഫൈനലിൽ
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് ‘മിന - കേളി സോക്കർ 2024’ ഫുട്ബാൾ ഫൈനലിൽ യൂത്ത് ഇന്ത്യ എഫ്.സി റിയൽ കേരള എഫ്.സിയുമായി ഏറ്റുമുട്ടും. സെമിയിൽ യൂത്ത് ഇന്ത്യ എഫ്.സി - ലാേൻറൺ എഫ്.സിയേയും റിയൽ കേരള എഫ്.സി - അൽഖർജ് നൈറ്റ് റൈഡേഴ്സിനെയും പരാജയപ്പെടുത്തി.
യൂത്ത് ഇന്ത്യ എഫ്.സി - ലാേൻറൺ എഫ്.സിയുമായി ഏറ്റുമുട്ടിയ ആദ്യ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് യൂത്ത് ഇന്ത്യ വിജയിച്ചു. ഗോൾകീപ്പർ ഷാമിൽ സൽമാൻ ഷൂട്ടൗട്ടിൽ മൂന്ന് ഷോട്ടുകൾ തടുത്തു. യൂത്ത് ഇന്ത്യയുടെ നാലാമത് അവസരം പുറത്തേക്ക് പോയി. മികച്ച കളിക്കാരനായി യൂത്ത് ഇന്ത്യയുടെ ഗോൾകീപ്പർ ഷാമിൽ സൽമാനെ തിരഞ്ഞെടുത്തു. റിയൽ കേരള എഫ്.സി - അൽഖർജ് നൈറ്റ് റൈഡേഴ്സുമായി മാറ്റുരച്ച രണ്ടാം സെമിയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റിയൽ കേരള എഫ്.സി വിജയിച്ചു.
കളിയുടെ രണ്ടാം മിനിറ്റിൽ റിയൽ കേരളയുടെ ഷഹജാസ് നേടിയ ഒരു ഗോളിന് മുന്നിട്ടു നിന്നു. ഒ നൈറ്റ് റൈഡേഴ്സ് തിരിച്ചടിച്ചെങ്കിലും 38ാം മിനിറ്റിൽ നജീബും അധികസമയത്ത് ഷഹജാസും നേടിയ ഗോളുകളിലൂടെ റിയൽ കേരള ഫൈനൽ ബെർത്ത് ഉറപ്പിച്ചു. രണ്ടാം സെമിയിലെ മികച്ച കളിക്കാരനായി ഷഹജാസിനെ തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.