മിനായിൽ ബഹുനില തമ്പ് നിർമാണം ആരംഭിച്ചു
text_fieldsജിദ്ദ: മിനായിൽ ബഹുനില തമ്പ് നിർമാണം ആരംഭിച്ചതായി അറബ് രാജ്യങ്ങൾക്കായുള്ള മുത്വ വ്വഫ് സ്ഥാപന ഭരണസമിതി മേധാവി എൻജി. അബ്ബാസ് ഖത്താൻ പറഞ്ഞു. മുത്വവ്വഫ് ആസ്ഥാന ത്തിനരികെ 204 നമ്പർ റോഡിലാണ് പരീക്ഷണാർഥം ബഹുനില തമ്പുകൾ നിർമിക്കുന്നത്. കുറഞ്ഞ സ്ഥലത്ത് കൂടുതൽ തീർഥാടകരെ ഉൾക്കൊള്ളാനും തൊഴിലാളികളുടെ താമസം, സാധനങ്ങൾ സൂക്ഷിക്കുക, സേവന ഒാഫിസുകൾ എന്നിവക്ക് പരിഹാരം കാണുന്നതിെൻറയും ഭാഗമായാണിത്. മിനയുടെ വിശുദ്ധി നിലനിർത്തിയും ആവശ്യമായ സുരക്ഷ സംവിധാനങ്ങളും സജ്ജീകരണങ്ങളും ഒരുക്കിയുമാണ് ബഹുനില തമ്പുകൾ പണിയുന്നത്. ഒരു കെട്ടിടം എട്ട് മീറ്റർ വീതിയും 12 മീറ്റർ നീളവും മറ്റൊന്ന് എട്ട് മീറ്റർ വീതിയും 24 മീറ്റർ നീളവുമാണ്.
സിവിൽ ഡിഫൻസിെൻറ നിബന്ധനകൾ പാലിച്ച് അഗ്നിപ്രതിരോധ വസ്തുക്കളുപയോഗിച്ചാണ് നിർമാണം. രണ്ട് കെട്ടിടങ്ങൾക്ക് 22 ലക്ഷം റിയാലിലധികം ചെലവ് വരുമെന്നും അദ്ദേഹം പറഞ്ഞു. 20,000ത്തിനും 30,000ത്തിനുമിടയിൽ തീർഥാടകരാണ് അറബ് രാജ്യങ്ങൾക്കായുള്ള മുത്വവ്വഫിനു കീഴിലുണ്ടാകുക. ബഹുനില തമ്പുകൾ വരുന്നതോടെ തീർഥാടകർക്ക് ആശ്വാസവും കൂടുതൽ സ്ഥലവും ലഭിക്കും. പദ്ധതിക്ക് മിന അതോറിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.