മന്ത്രി ദേവർകോവിൽ പാർട്ടി ഭരണഘടനയെ പരിഹസിക്കുന്നു–സൗദി ഐ.എം.സി.സി
text_fieldsജിദ്ദ: ഐ.എൻ.എൽ പ്രശ്നങ്ങളിലെ പ്രധാന കാരണക്കാരനായ അഖിലേന്ത്യാ സെക്രട്ടറിയെന്നു വിശേഷിപ്പിക്കുന്ന മന്ത്രി അഹമ്മദ് ദേവർകോവിൽ പാർട്ടി ഭരണഘടനയുടെ ഏതു മാനദണ്ഡം അനുസരിച്ചാണ് അഖിലേന്ത്യാ സെക്രട്ടറിയാകുന്നതെന്ന് വ്യക്തമാക്കണമെന്ന് സൗദി ഐ.എം.സി.സി പ്രസിഡന്റ് എ.എം. അബ്ദുല്ലക്കുട്ടി. പാർട്ടിയുടെ നല്ല നാളുകളിൽ ഒരു അലങ്കാരമായി നടന്ന ദേവർകോവിൽ പാർട്ടിയിലെ ഭിന്നിപ്പ് നന്നായി ആസ്വദിച്ച വ്യക്തിയാണ്.
പ്രഫ. എ.പി. അബ്ദുൽ വഹാബ് കോഴിക്കോട് മത്സരിക്കുന്ന സമയം തെൻറ ഓഫിസിലിരുന്ന് വഹാബിെൻറ പരാജയത്തിന് ആക്കം കൂട്ടുന്ന നടപടികളിലായിരുന്നു അദ്ദേഹം. കേരളത്തിലെ ഐ.എൻ.എല്ലിെൻറ ഒരു ഘടകത്തിൽനിന്നും അംഗത്വത്തിലൂടെ മേൽ കമ്മിറ്റിയിലേക്കു വരാത്ത ദേവർകോവിൽ ഏതു വാതിലിലൂടെയാണ് ദേശീയ തലത്തിൽ എത്തിയതെന്നറിയാൻ താൽപര്യമുണ്ട്. പാർട്ടിക്ക് വ്യക്തമായ ഭരണഘടനയുണ്ട്. അതിനനുസരിച്ച പാർട്ടി ഘടകം കേരളത്തിൽ മാത്രമേ ഇപ്പോൾ നിലവിൽ ഒള്ളൂ. മറ്റുള്ളയിടത്തെല്ലാം പ്രഫ. സുലൈമാൻ തെൻറ കുടുംബക്കാരെയും ബന്ധുക്കളെയും അതിലുപരി അദ്ദേഹത്തിന് സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നവരെയും പങ്കെടുപ്പിച്ച് ദേശീയമെന്നുപറയുന്നത് ഭരണഘടനയെ അവമതിക്കുകയാണ്. ഒരു ദേശീയ സമിതി വിളിക്കാനുള്ള വ്യവസ്ഥകളും അനുബന്ധ ക്രമീകരണങ്ങളും ഭരണഘടന വ്യക്തമായി പറയുണ്ടെന്നിരിക്കെ അവ ഒന്ന് പോലും പാലിക്കാത്ത അതേ വിഭാഗം, ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നതിലെ വിരോധാഭാസം സ്വയം പരിഹാസ്യനാവാനേ ഉപകരിക്കൂ.
മന്ത്രിസ്ഥാനത്തിെൻറ ഭാവിയെക്കുറിച്ചുള്ള അദ്ദേഹത്തിെൻറ ആശങ്ക മനസ്സിലാക്കാം. പക്ഷേ, ഇത്തരത്തിലുള്ള വിടുവായത്തങ്ങൾ പൊതുസമൂഹം തിരിച്ചറിയും. പാർട്ടി മുൻ സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം മുസ്ലിം ലീഗിലേക്ക് പോയപ്പോൾ കൂടെ പോവാൻ തയാറായ ദേവർകോവിൽ ഉദ്ദേശിച്ച സൗകര്യങ്ങൾ കിട്ടില്ലായെന്നുറപ്പായപ്പോഴാണ് ഇരു മനസ്സോടെ വീണ്ടും പാർട്ടിയിൽ സജീവമായത്. അന്നെല്ലാം അരയും തലയും മുറുക്കി ഈ പാർട്ടിക്ക് വേണ്ടി ഗ്രാമഗ്രാമാന്തരങ്ങളിൽ ഓടി നടന്ന് പാർട്ടിയെ ഈ സാഹചര്യത്തിലെത്തിച്ച പ്രഫ. അബ്ദുൽ വഹാബിന് ഭരണഘടനയെക്കുറിച്ച് പറഞ്ഞു കൊടുക്കുമ്പോൾ തെൻറ പിന്നിട്ട രാഷ്ട്രീയ നിലപാടിനെക്കുറിച്ച് ദേവർകോവിലിന് ഒന്ന് ചിന്തിക്കാമായിരുന്നു. 2018ൽ തന്നെ ദേവർകോവിലിനെ സംസ്ഥാന നേതൃത്വത്തിലെത്തിക്കാൻ പ്രഫ. സുലൈമാൻ കിണഞ്ഞു ശ്രമിച്ചു പരാജയപ്പെട്ടതാണ്.
അന്ന് തുടങ്ങിയതാണ് അദ്ദേഹം പാർട്ടിയെ തകർത്താണെങ്കിലും തന്നെ സഹായിക്കുന്നവരിൽ പാർട്ടിയെ എത്തിക്കാനുള്ള ശ്രമം. അദ്ദേഹത്തിെൻറ ഇത്തരം ശ്രമങ്ങൾ തമിഴ്നാട്ടിലെല്ലാം നടത്തി പാർട്ടിയെ നാമാവശേഷമാക്കിയതാണ്. ആ നീക്കം കേരളത്തിൽ നടക്കില്ല. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന കൗൺസിലിലൂടെ ബോധ്യമായ അസ്വസ്ഥതയാണ് ദേവർകോവിൽ ഇപ്പോൾ പ്രകടിപ്പിക്കുന്നത്. പാർട്ടിയിലെ ഭിന്നിപ്പ് സൂക്ഷ്മമായി ഉപയോഗപ്പെടുത്തി കാസിം ഇരിക്കൂറിനെയും പ്രഫ. അബ്ദുൽ വഹാബിനെയും ഇരു ചേരിയിലാക്കുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ടെങ്കിലും പാർട്ടിയെ കൈപ്പിടിയിലാക്കാനുള്ള ദേവർകോവിലിെൻറ ചിരകാലാഭിലാഷം ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബിനെ നെഞ്ചിലേറ്റിയ ആത്മാർഥതയുള്ള പ്രവർത്തകർ എന്ത് വിലകൊടുത്തതും നേരിടുമെന്നും പ്രഫ. അബ്ദുൽ വഹാബിെൻറയും നാസർ കോയ തങ്ങളുടെയും നേതൃത്വത്തിൽ ഐ.എൻ.എൽ ശക്തമായി സംസ്ഥാനത്ത് മുന്നേറ്റം നടത്തുമെന്നും എ.എം. അബ്ദുല്ലക്കുട്ടി പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.