സ്കൂൾ വിദ്യാർഥികളോട് വിദ്യാഭ്യാസ മന്ത്രി; ലോകവുമായി മത്സരിക്കാൻ കഠിനമായി പരിശ്രമിക്കണം
text_fieldsറിയാദ്: ലോകവുമായി മത്സരിക്കാൻ കഠിനമായി പരിശ്രമിക്കണമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രി യൂസുഫ് അൽബുനിയാൻ രാജ്യത്തെ വിദ്യാർഥികളോട് ആഹ്വാനം ചെയ്തു. പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് വിദ്യാർഥികൾക്ക് സന്ദേശം നൽകുകയായിരുന്നു മന്ത്രി.
സ്ഥാപിത മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള എല്ലാ ശാസ്ത്രങ്ങളിലും വിജ്ഞാന മേഖലകളിലും ലോകത്തിന്റെ റാങ്കുകളോട് മുന്നേറാനും മത്സരിക്കാനും പരിശ്രമിക്കുന്നതിനുള്ള പൂർണ ആത്മവിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയുമാണ് ഞങ്ങൾ ഒരു അധ്യയന വർഷം ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വളർച്ചക്കും വികാസത്തിനും വഴിയൊരുക്കുന്ന തലമുറകളെ സൃഷ്ടിക്കുന്നതിനുള്ള പ്രേരകശക്തിയായിരിക്കുമെന്ന ആത്മവിശ്വാസത്തോടെ, അധ്യാപന-പഠന പ്രക്രിയകൾ മെച്ചപ്പെടുത്തുന്നതിൽ പുരുഷ-സ്ത്രീ അധ്യാപകരുടെ വിശിഷ്ടമായ പരിശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലക്ക് സർക്കാറിൽനിന്ന് ലഭിക്കുന്ന പിന്തുണയുടെ പ്രാധാന്യം വിദ്യാഭ്യാസ മന്ത്രി ഊന്നിപ്പറഞ്ഞു.
ഇത് വിദ്യാഭ്യാസ സമ്പ്രദായം വികസിപ്പിക്കുന്നത് തുടരുന്നതിനും ഭാവിയിലെ ട്രെൻഡുകൾക്ക് അനുയോജ്യമായ വിദ്യാഭ്യാസ പരിപാടികളിലൂടെയും പ്രോജക്ടുകളിലൂടെയും ആഗോളതലത്തിൽ മത്സരക്ഷമതയുള്ള ഒരു പൗരനെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്. ‘വിഷൻ 2030’ന്റെയും മനുഷ്യ ശേഷി വികസന പരിപാടിയുടെയും ലക്ഷ്യങ്ങളും കൈവരിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണെന്നും മന്ത്രി പറഞ്ഞു.
പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിനുള്ള പദ്ധതി രാജ്യത്തെ എല്ലാ മേഖലകളിലെയും ഗവർണറേറ്റുകളും വകുപ്പ് ഓഫിസുകളുമായി സംയോജിതവും തന്ത്രപരവും ഭരണപരവുമായി പ്രവർത്തിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
മേൽനോട്ടത്തിനും നടത്തിപ്പിനും പ്രവർത്തന പ്രക്രിയക്കും രൂപവത്കരിച്ച കമ്മിറ്റികളും വകുപ്പുകളും മുഖേനയാണിത്. അധ്യയന വർഷത്തിന്റെ തുടക്കത്തിൽ വിദ്യാർഥികൾക്ക് ഉത്തേജകവും ആകർഷകവുമായ വിദ്യാഭ്യാസ അന്തരീക്ഷം നൽകാനാണ് മന്ത്രാലയം ശ്രമിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു.
വിദ്യാർഥികളുടെ അഭിനിവേശത്തിന്റെ തോത് ഉയർത്തുകയും അവബോധം വർധിപ്പിക്കുകയും ഗൗരവത്തിന്റെയും പ്രതിബദ്ധതയുടെയും മൂല്യങ്ങളെക്കുറിച്ച് അവരെ ബോധവത്കരിക്കുകയും ചെയ്തുകൊണ്ടാണ് ഇത് ചെയ്യുന്നത്.
സ്കൂൾ പരിതസ്ഥിതിയിൽ വിദ്യാർഥികൾക്കായി മാനസികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ പരിപാടികൾ സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ വിദ്യാഭ്യാസ പ്രക്രിയയുടെ ക്രമവും വിജയവും പിന്തുണക്കുന്നതിനായി സർക്കാർ, സ്വകാര്യ മേഖലകളിലെ നിരവധി സ്ഥാപനങ്ങളുമായി മന്ത്രാലയം പങ്കാളിത്തം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.