ഇരുഹറമുകളിലെ ഊർജസംവിധാനം വിപുലപ്പെടുത്തുന്നു
text_fieldsജിദ്ദ: ഇരുഹറമുകളിലെ ഊർജസംവിധാനത്തിന്റെ വിപുലീകരണത്തിന് ധാരണ. ഊർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസും തമ്മിലാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
ഊർജ വികസനത്തിനായുള്ള ഇരുഹറം ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയായാണ് ഇതിനെ കണക്കാക്കുന്നത്. തീർഥാടകരുടെ സുരക്ഷയും തൊഴിൽപരമായ ആരോഗ്യവും സംരക്ഷിക്കുക, ‘വിഷൻ 2030’ന് അനുസൃതമായി തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകുക, പ്രതിസന്ധികളും ദുരന്തങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള രീതികൾ പ്രഫഷനലായും തൊഴിൽപരമായും കൈകാര്യം ചെയ്യുക, വിവരങ്ങൾ വിശകലനം ചെയ്യുകയും പഠിക്കുകയും ഭാവിപഠനങ്ങൾ നടത്തുകയും ചെയ്യുക എന്നിവയാണ് ധാരണയിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.