Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎണ്ണം കൊണ്ട്​ പഴയ...

എണ്ണം കൊണ്ട്​ പഴയ പ്രതാപം വീണ്ടെടുക്കുന്ന ഹജ്ജാവും ഇത്തവണത്തേത്​ -ഹജ്ജ്​ ഉംറ മന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ

text_fields
bookmark_border
Minister of Hajj and Umrah, Dr. Tawfiq Al-Rabiah
cancel

ജിദ്ദ: തീർഥാടകരുടെ എണ്ണം പഴയ നിലയിലേക്ക് മടങ്ങുന്ന ഹജ്ജാവും​ ഇത്തവണ​ത്തേതെന്ന്​ ഹജ്ജ്​ ഉംറ മന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ. ഈ വർഷം ഹജ്ജ് സീസൺ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും റിയാദിൽ വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. മുഴുവൻ തീർഥാടകരെയും സ്വാഗതം ചെയ്യുന്നു. കോവിഡ്​ കാലത്ത് എല്ലാ വെല്ലുവിളികളെയും രാജ്യം തരണം ചെയ്‌തു. തീർഥാടകരുടെ എണ്ണം പഴയത്​ പേലെ തിരികെ കൊണ്ടുവരാൻ ആവശ്യപ്പെടുന്ന ഉദാരമായ നിർദേശങ്ങൾ ഭരണകൂടം നൽകി. ഇതിന്​ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും നന്ദി രേഖപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു.

ഈ വർഷത്തെ ഹജ്ജിനുള്ള ഒരുക്കം സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നുള്ള എല്ലാ ബന്ധപ്പെട്ട അധികാരികളുമായും സഹകരിച്ച് ഈ വർഷാരംഭം മുതൽ ആരംഭിച്ചിട്ടുണ്ട്​. ഉയർന്ന പ്രായപരിധിയില്ലാതെ മുഴുവൻ കാലയളവിലും ഹജ്ജിന് അപേക്ഷിക്കാൻ തീർഥാടകരെ അനുവദിച്ചു. ആവശ്യങ്ങൾക്ക് അനുയോജ്യമായ വിവിധ പാക്കേജുകളിലൂടെ ഹജ്ജ്​ നിർവഹിക്കാനുള്ള അവസരം നൽകി.

ഇലക്ട്രോണിക് റിസർവേഷൻ മുതൽ ആവശ്യമുള്ള സേവനങ്ങൾ ഒരുക്കി. യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകർക്കും 58-ലധികം രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്കും ഹജ്ജ്​ ബുക്കിങ്ങിനായി ഏഴ്​ വിവിധ ഭാഷകളിൽ മന്ത്രാലയം ‘നുസ്​ക്​ ഹജ്ജ്’ പ്ലാറ്റ്‌ഫോം ആരംഭിച്ചതായും മന്ത്രി സൂചിപ്പിച്ചു. നൂതന സാ​ങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ മന്ത്രാലയം തുടരുകയാണ്​. നിരവധി സേവനങ്ങൾ സംഘടിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും ഫലപ്രദമായി ഇത്​ സംഭാവന ചെയ്യുകയുണ്ടായി. വരാനിരിക്കുന്ന വർഷങ്ങളിൽ സൗദിയിലെത്തിയത്​ മുതൽ സുരക്ഷിതമായി പുറപ്പെടുന്നത് വരെയുള്ള എല്ലാ ഹജ്ജ് നടപടിക്രമങ്ങളും ഇലക്ട്രോണിക് ആക്കാനാണ് രാജ്യം ശ്രമിക്കുന്നതെന്ന് ഹജ്ജ്​ മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UmrahHajj NewsHajjDr Tawfiq Al Rabiah
News Summary - Minister of Hajj and Umrah Dr. Tawfiq Al-Rabiah Press Conference
Next Story