ഗവർണര്‍മാരും മന്ത്രിമാരും അധികാരമേറ്റു
text_fieldsജിദ്ദ:സൗദിയില്‍ പുതുതായി നിയമിതരായ ഗവർണര്‍മാരും മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റിയാദിലെ അല്‍ യമാമ കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവിെൻറ മുന്നിലായിരുന്നു സത്യപ്രതിജ്ഞാചടങ്ങ്. പുതുതായി നിയമിതരായ രാജകുടുംബത്തില്‍ പ്രവിശ്യ ഗവര്‍ണര്‍മാരാണ് ആദ്യം സത്യവാചകം ചൊല്ലിയത്. അമീര്‍ ഡോ. ഹുസ്സാം ബിന്‍ സഊദ് - അല്‍ ബാഹ, അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സാദ് - ഹാഇല്‍, അമീര്‍ ഫൈസല്‍ ബിന്‍ ഖാലിദ് -വടക്കന്‍ അതിര്‍ത്തി എന്നീ പ്രവിശ്യ ഗവർണര്‍മാരാണ് സല്‍മാന്‍ രാജാവിെൻറ മുന്നില്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റടുത്തത്. പുതുതായി നിയമിതരായ എട്ട് പ്രവിശ്യകളുടെ സഹഗവർണര്‍മാരും സ്ഥാനമേറ്റു.
രാജകുടുംബത്തിലെ യുവാക്കളാണ് എട്ടുപേരും. അമേരിക്കയിലെ സൗദി അംബാസഡറായി നിയമിതനായ അമീര്‍ ഖാലിദ് ബിന്‍ സല്‍മാനും സത്യവാചകം ചൊല്ലി അധികാരമേറ്റു. തുടര്‍ന്ന് മന്ത്രിസഭയിലെ പുതിയ അംഗങ്ങളും അധികാരമേറ്റു. കമ്യൂണിക്കേഷന്‍ ആൻറ് ഐ ടി മന്ത്രി എഞ്ചിനീയര്‍ അബ്ദുല്ല അല്‍ സവാഹ്, സാംസ്കാരിക വാര്‍ത്തവിതരണ വകുപ്പ് മന്ത്രി ഡോ.അവ്വാദ് ബിന്‍ സാലിഹ് അല്‍ അവ്വാദ് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
പുതുതായി ചുമതലേറ്റെടുത്തവരെ രാജകുടുംബാങ്ങളും മന്ത്രിമാരും അനുമോദിച്ചു. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ്, രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടങ്ങിയ പ്രമുഖരും സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.