മന്ത്രാലയം പഠനം നടത്തുന്നു: കമ്പനികളിലെ നേതൃ തസ്തികകളിൽ സ്വദേശിവത്കരണം
text_fieldsജിദ്ദ: രാജ്യത്തെ സ്വകാര്യകമ്പനികളുടെ നേതൃപദവികളിൽ സ്വദേശിവത്കരണം ഏർപ്പെടുത്തുന്നതിനെ കുറിച്ച് സൗദി മാനവവിഭവ ശേഷി-സാമൂഹിക വികസന മന്ത്രാലയം ആലോചിക്കുന്നു. ഭരണപരമായ ഉന്നത തസ്തികകൾ സ്വദേശിവത്കരിക്കുന്നതിനെ കുറിച്ച് പഠനം നടക്കുകയാണെന്ന് മന്ത്രാലയത്തിലെ തൊഴിൽ നയം തീരുമാനിക്കുന്ന വിഭാഗം അസി. അണ്ടർ സെക്രട്ടറി എൻജി. അഹമ്മദ് അൽശർക്കി വ്യക്തമാക്കി.
വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെയാണ് പഠനം പുരോഗമിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.കിഴക്കൻ പ്രവിശ്യാ ചേംബർ ഒാഫ് കോമേഴ്സ് സംഘടിപ്പിച്ച 'വികസിത നിതാഖാത്ത് പ്രോഗ്രാം' എന്ന ഒാൺലൈൻ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്പനികളിലെ നേതൃപരമായ ജോലികൾ സ്വദേശിവത്കരിക്കുേമ്പാൾ സന്തുലിതാവസ്ഥ പരിഗണിക്കേണ്ടതുണ്ട്. അത് പ്രധാനപ്പെട്ടതാണ്. കമ്പനിയുടെ പ്രവർത്തനക്ഷമതക്ക് നിയമിക്കപ്പെടുന്നയാളുടെ അനുഭവവും പരിജ്ഞാനവും കണക്കിലെടുക്കേണ്ടതുണ്ട്. വൻകിട കമ്പനികൾ രാജ്യത്ത് നിക്ഷേപത്തിന് തുടക്കമിടുേമ്പാൾ കഴിവുള്ളവരും പരിചയമുള്ളവരുമായവരെ ആവശ്യമാണ്. അതുകൊണ്ട് തന്നെ കമ്പനികളുടെ നേതൃതസ്തികകൾ സ്വദേശിവത്കരിക്കുേമ്പാൾ ഉയർന്ന പരിചയമുള്ളവരെ കണ്ടെത്താൻ മന്ത്രാലയം ശ്രദ്ധിക്കും.
സ്വദേശിവത്കരണ അനുപാത നിരക്ക് ഉയർത്താനുള്ള നടപടികൾ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾക്ക് ലളിതമാക്കുകയാണ് അടുത്ത് നടപ്പാക്കാൻ പോകുന്ന വികസിത നിതാഖാത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇൗ വർഷം ഡിസംബർ ആദ്യം മുതൽ 'വികസിത നിതാഖാത്ത് പദ്ധതി' നടപ്പാക്കുമെന്ന് മന്ത്രാലയം ഡയറക്ടർ ജനറൽ എൻജി. റിയാദ് അൽഅബ്ദുൽ കരിം പറഞ്ഞു.മൂന്ന് വർഷത്തിനുള്ളിൽ സ്വദേശി യുവതീ-യുവാക്കൾക്കായി 3,80,000 ജോലികൾ മാറ്റിവെക്കും. അതാണ് വികസിത നിതാഖാത്തിെൻറ ലക്ഷ്യം.
ഒരോ ജോലിക്കും ആവശ്യമായ സ്വദേശിവത്കരണ അനുപാതം നിർണയിക്കൽ, ശാസ്ത്രീയവും നീതിപൂർവകവുമായ സംവിധാനത്തിലൂടെ ജോലികളിലെ സ്വദേശിവത്കരണ അനുപാതം വർധിപ്പിക്കുന്നതിന് സ്ഥാപനങ്ങളെ പ്രേരിപ്പിക്കൽ എന്നതാണ് വികസിത നിതാഖാത്ത് പദ്ധതി. ഉയർന്ന തോതിലുള്ള കൃത്യത ഉറപ്പുവരുത്താൻ സോഷ്യൽ ഇൻഷുറൻസ് ഒാർഗനൈസേഷൻ, ദേശീയ ഇൻഫർമേഷൻ സെൻറർ എന്നിവയെ ആശ്രയിക്കും.
വികസിത നിതാഖാത് പദ്ധതിയിൽ മിനിമം വേതനം പ്രതിമാസം 4,000 റിയാലായി ഉയർത്തിയിട്ടുണ്ട്. നിതാഖാത് പദ്ധതികളിൽ ചില സ്ഥാപനങ്ങൾ കാണിക്കുന്ന ദുരുപയോഗം ഇല്ലാതാക്കി സ്വദേശികളായ ജോലിക്കാരെ സംരക്ഷിക്കുക കൂടി പുതിയ വികസിത നിതാഖാത്തിലൂടെ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.