അറബി കാലിഗ്രഫിയുടെ പ്രചാരണത്തിന് സാംസ്കാരിക മന്ത്രാലയം
text_fieldsയാംബു: 2020 'അറബി കാലിഗ്രഫി' വർഷമായി ആചരിക്കുന്നതിെൻറ ഭാഗമായി സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ ഇതിെൻറ പ്രചാരണ പരിപാടികൾ ഊർജിതമാക്കി സൗദി സാംസ്കാരിക മന്ത്രാലയം.പ്രമുഖ ഫുട്ബാൾ മത്സരങ്ങളിൽ പങ്കെടുക്കുന്ന രാജ്യത്തെ മുൻനിര ടീമിലെ അംഗങ്ങളുടെ ജഴ്സികളിൽ കളിക്കാരുടെയും ടീമുകളുടെയും പേര് രേഖപ്പെടുത്തുന്നത് കാലിഗ്രഫി രീതിയിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്തെ വിവിധ സാംസ്കാരിക പരിപാടികളുടെ അറിയിപ്പുകളും പ്രചാരണ ബോർഡുകളും അറബി കാലിഗ്രഫിയിലാണ് ഇപ്പോൾ തയാറാക്കുന്നത്. കാലിഗ്രഫിയെ ജനകീയമാക്കാനും അറബിഭാഷയുടെ സവിശേഷതകൾക്ക് പ്രചാരം നൽകാനും സൗന്ദര്യം, ചരിത്രം എന്നിവ തന്മയത്വത്തോടെ അവതരിപ്പിക്കാനുമാണ് കാലിഗ്രഫി വർഷം ആചരിക്കുന്നത്.
കായിക മന്ത്രാലയത്തിെൻറ സഹകരണത്തോടെ, വിവിധ ടൂർണ മെൻറുകളിൽ പ്രാദേശിക ക്ലബ് കളിക്കാരുടെ ജഴ്സികളും കാലിഗ്രഫി രീതിയിലേക്ക് മാറ്റും. അടുത്ത വർഷവും കാലിഗ്രഫി പ്രചാരണത്തിനുള്ള തുടർപരിപാടികൾ നടത്തും.അറബി അക്ഷരങ്ങൾ കൊണ്ടുള്ള ചിത്രവേലയാണ് കാലിഗ്രഫി. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഖുർആൻ പകർത്തിയെഴുതാൻ തുടങ്ങിയ കാലം മുതൽതന്നെ ജനകീയമായ ഒരു കലയായിരുന്നു ഇത്. വാക്കുകളും വാക്യങ്ങളും ഉൾക്കൊള്ളുന്ന ആശയങ്ങളെ ചിത്രത്തിലൂടെ ആവിഷ്കരിക്കുന്ന ഒരു ആകർഷണീയ കലാരൂപമായി കാലാന്തരങ്ങളിലൂടെ ഇത് വികാസം പ്രാപിക്കുകയായിരുന്നു. അറബ് സംസ്കാരത്തിെൻറ പാരമ്പര്യം പുതുതലമുറക്ക് പകുത്തുനൽകാൻ അറബി കാലിഗ്രഫി വർഷാചരണം വഴി സാധിക്കുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു. ആധുനിക ചിത്രകലയിലെ മിക്ക സങ്കേതങ്ങളും അറബി കാലിഗ്രഫിയിലൂടെ പ്രകടമാക്കാൻ കഴിയുന്ന വിധത്തിൽ ഈ കല വളർന്നത് അതിെൻറ സർഗമൂല്യത്തെ അടയാളപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.