ഉംറ തീർത്ഥാടകർക്ക് ആരോഗ്യ നിർദേശങ്ങൾ നൽകി ഹജ്ജ്, ഉംറ മന്ത്രാലയം
text_fieldsജിദ്ദ: ഉംറ തീർത്ഥാടകർക്ക് ആരോഗ്യ നിർദേശങ്ങൾ ഹജ്ജ്, ഉംറ മന്ത്രാലയം പുറപ്പെടുവിച്ചു. 'ഉംറ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സുരക്ഷിതമാണ്' എന്ന മുദ്രാവാക്യത്തിന് കീഴിലുള്ള ബോധവൽക്കരണ സന്ദേശത്തിലാണ് ഈ നിർദേശങ്ങളുള്ളത്.
ടൈൽസിൽ നടക്കുമ്പോൾ കാൽ വേദന ഉണ്ടാകാതിരിക്കാൻ ത്വവാഫിലും സഇയിലും കൂടുതൽ നേരം നഗ്നപാദനായി നടക്കാതെ മെഡിക്കൽ ഷൂ ധരിക്കണമെന്ന് മന്ത്രാലയം വിശദീകരിച്ചു. സൂര്യാഘാതം ഏൽക്കുന്നത് തടയാൻ കുട ഉപയോഗിക്കണം.
ധാരാളം വെള്ളം കുടിക്കുകയും ഭക്ഷണ പദാർത്ഥങ്ങളിൽ ദ്രവരൂപത്തിലുള്ളവ വർധിപ്പിക്കുകയും വേണം. ചർമം പൊട്ടിപ്പോവുമെന്ന ഭയമുണ്ടെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റുമായി കൂടിയാലോചിച്ച ശേഷം അതിനാവശ്യമായ ക്രീമുകൾ ഉപയോഗിക്കണം.
പകർച്ചവ്യാധികൾ തടയുന്നതിന് മെഡിക്കൽ മാസ്‌ക് ധരിക്കണം. വൃത്തികെട്ടതോ കേടായതോ ആയ മാസ്കുകൾ ഉപയോഗിക്കുന്നതിൽ നിന്നും വിട്ടുനിൽക്കലാണ് അഭികാമ്യമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.