മേയ് 17 മുതൽ സ്റ്റേഡിയങ്ങളിൽ കളി കാണാൻ അനുമതി
text_fieldsജിദ്ദ: സൗദിയിൽ 2021 മേയ് 17 മുതൽ സ്റ്റേഡിയത്തിൽ കളി കാണാൻ ആളുകളെ അനുവദിക്കുമെന്ന് saudi Ministry of Sports വ്യക്തമാക്കി. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ലഭിച്ചതിനെ തുടർന്നാണിത്. നിബന്ധനകൾ പാലിക്കുന്നവർക്കായിരിക്കും പ്രവേശനാനുമതി. വാക്സിനെടുത്ത, സ്റ്റേഡിയത്തിൽ മൊത്തം ഉൾക്കൊള്ളാവുന്ന ആളുകളുടെ 40 ശതമാനം പേർക്കാണ് പ്രവേശനാനുമതി നൽകുകയെന്നും കായിക മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
മാർച്ച് 30 ചൊവ്വാഴ്ച ഏഷ്യൻ യോഗ്യത മത്സരങ്ങളുടെ ഭാഗമായി റിയാദിലെ മാർസൂൽ പാർക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന സൗദി ദേശീയ ടീമും ഫലസ്തീൻ ടീമും തമ്മിലുള്ള മത്സരം കാണാൻ പ്രത്യേക ഇളവ് നൽകും. സുപ്രധാന മത്സരത്തിൽ ദേശീയ ടീമിനെ പിന്തുണക്കാനും ഗാലറിയിലിരിക്കുന്ന കായിക ആരാധകർക്ക് കളിയെ പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണിത്. തവക്കൽന ആപ്പിൽ വാക്സിനെടുത്തതായി കാണിക്കുന്നവർക്കായിരിക്കും പ്രവേശനം. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ മുൻകരുതൽ നടപടികളും പാലിച്ചിരിക്കണം. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ആരോഗ്യ മുൻകരുതൽ നടപ്പാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കായിക മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.