മുസ്ലിം പിന്നാക്ക ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കണം -ഐ.സി.എഫ്
text_fieldsദമ്മാം: മുസ്ലിം പിന്നാക്കവിഭാഗങ്ങൾക്ക് അർഹതപ്പെട്ട അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മറ്റു വിഭാഗങ്ങളുടേത് കവർന്നെടുത്തതാണ് എന്ന തരത്തിൽ പ്രചരിക്കുന്ന കിംവദന്തികളുടെ നിജഃസ്ഥിതി സർക്കാർ വ്യക്തമാക്കണമെന്നും ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (െഎ.സി.എഫ്) ആവശ്യപ്പെട്ടു. മത ന്യൂനപക്ഷങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കി കേരളത്തിലെ സൗഹൃദാന്തരീക്ഷം തകർക്കാൻ ഇടയാക്കുന്ന രീതിയിൽ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന സമീപനങ്ങൾ ആശങ്കയുണ്ടാക്കുന്നതാെണന്നും അവർ പറഞ്ഞു. ദമ്മാം സെൻട്രൽ കമ്മിറ്റി' ന്യൂനപക്ഷ ക്ഷേമ പദ്ധതി: കോടതി വിധിയും വസ്തുതകളും' എന്ന ശീര്ഷകത്തില് സംഘടിപ്പിച്ച വെർച്വൽ ചർച്ച സംഗമത്തിലാണ് ഈ അഭിപ്രായം ഉയർന്നത്.
സച്ചാർ കമ്മിറ്റി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മുസ്ലിം പിന്നാക്ക വിഭാഗത്തിെൻറ ഉന്നമനത്തിനായി കേരളത്തിൽ പാലോളി കമ്മിറ്റി ശിപാർശ പ്രകാരമുള്ള പദ്ധതികളെ ന്യൂനപക്ഷ പദ്ധതികളായി പൊതുവത്ക്കരിക്കലും തുടർന്നുള്ള കോടതി ഇടപെടലും ഉണ്ടായത് ഉത്തരവാദപ്പെട്ടവർ അവധാനതയോടെ കൈകാര്യം ചെയ്യാത്ത തിെൻറ ഫലമാണെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അബ്ദുറഹ്മാൻ പുത്തനത്താണി അധ്യക്ഷത വഹിച്ചു. സെൻട്രൽ പ്രസിഡൻറ് ഷംസുദ്ദീൻ സഅദി സംഗമം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഫീഖ് ചെമ്പോത്തറ വിഷയാവതരണം നടത്തി.
ലുഖ്മാൻ വിളത്തൂർ, അഷ്റഫ് ചാപ്പനങ്ങാടി, റമദാൻ മുസ്ലിയാർ, സിദ്ദീഖ് സഖാഫി ഓമശ്ശേരി, അബ്ദുല്ല കാന്തപുരം, ബുർഹാൻ ലബ്ബ, അൻസാർ അണ്ടത്തോട്, ഹർഷദ് ഇടയന്നൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മുഹമ്മദ് കുഞ്ഞി അമാനി പ്രാർഥന നടത്തി. സെൻട്രൽ സംഘടനകാര്യ പ്രസിഡൻറ് അഹമ്മദ് നിസാമി മോഡറേറ്ററായി. മുനീർ തോട്ടട സ്വാഗതവും റാഷിദ് കോഴിക്കോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.