ചേർന്നുനിന്നാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാം -സി.പി. സൈതലവി
text_fieldsജിദ്ദ: സമുദായം ചേർന്നുനിന്നാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷനും ഗ്രന്ഥകാരനുമായ സി.പി. സൈതലവി പ്രസ്താവിച്ചു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘ഉമ്മത്ത്; ചേർന്ന് നിൽപ്പിന്റെ ചരിത്രം’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദായം എവിടെ ശക്തമായി ചേർന്നുനിന്നിട്ടുണ്ടോ അവിടെ ഫാഷിസ്റ്റുകൾക്ക് ശക്തിനേടാൻ കഴിഞ്ഞിട്ടില്ല. വർത്തമാനകാലത്ത് ഉയർന്നുവരുന്ന അപശബ്ദങ്ങൾ ഉമ്മത്തിന്റെ ഭാവിക്ക് വിഘാതം സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് തങ്ങൾ ഒരു പദവിയാണ്.
സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് മുമ്പേ സമുദായത്തെ രാഷ്ട്രീയമായും ആത്മീയമായും നയിക്കപ്പെട്ട പാരമ്പര്യത്തിന്റെ പേരാണ് പാണക്കാട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാണക്കാട് ഹാഷിർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് സി.കെ. റസാഖ് അധ്യക്ഷത വഹിച്ചു. നാസർ എടവനക്കാട്, ഇസ്ഹാഖ് പൂണ്ടോളി, വി.പി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.