നജ്റാനിലേക്ക് വന്ന മിസൈൽ തകർത്തു; 37 പേർക്ക് പരിക്ക്
text_fieldsജിദ്ദ: തെക്കൻ നഗരമായ നജ്റാനിലേക്ക് ഹൂതികൾ തൊടുത്ത മിസൈൽ സൗദി വ്യോമപ്രതിരോധ സംവിധാനം തകർത്തു. ബാലിസ്റ്റിക് മിസൈലിെൻറ അവശിഷ്ടങ്ങൾ പതിച്ച് 37 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ടുകുട്ടികളുമുണ്ടെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. 23 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 14 പേർക്ക് െറഡ് ക്രസൻറിെൻറ നേതൃത്വത്തിൽ സംഭവസ്ഥലത്ത് തന്നെ ചികിത്സ നൽകി. 19 കാറുകളും 15 വീടുകളും തകർന്നു. സംഭവത്തെ തുടർന്ന് നാലുകുടുംബങ്ങളിലെ 35 പേരെ പേരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു.
ബുധനാഴ്ച രാത്രി 8.10 ഒാടെയാണ് യമനിലെ സആദ പ്രവിശ്യയിൽ നിന്ന് ഹൂതി വിമതർ നജ്റാനിലെ ജനവാസ മേഖലകളിലേക്ക് ബാലിസ്റ്റിക് മിസൈൽ തൊടുത്തത്. ഹൂതികൾക്ക് ഇറാൻ നൽകുന്ന പിന്തുണയുടെ ഒടുവിലത്തെ തെളിവാണ് ഇൗ ആക്രമണമെന്നും െഎക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങൾക്ക് എതിരായാണ് ഇറാൻ പ്രവർത്തിക്കുന്നതെന്നും അറബ് സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. ഇതുവരെയായി 187 റോക്കറ്റുകളാണ് ഹൂതികൾ സൗദിക്കെതിരെ പ്രയോഗിച്ചത്. ഇവയെല്ലാം സൗദി വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.