ഒരാഴ്ച മുമ്പ് കാണാതായ പ്രവാസി യുവാവിെൻറ മൃതദേഹം മോർച്ചറിയിൽ
text_fieldsജുബൈൽ: ഒരാഴ്ച മുമ്പ് ജുബൈലിൽ നിന്നും കാണാതായ യുവാവിെൻറ മൃതദേഹം ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി. കർണാടക മംഗലാപുരം സ്വദേശിയായ സുലൈമാൻ ഹമീദിന്റെ (39) മൃതദേഹമാണ് ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി 10-ന് ശേഷം കാണാതാവുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിലാണ് സുലൈമാൻ അപകടത്തിൽ മരിച്ചതായി അറിയുന്നത്.
ബുധനാഴ്ച രാത്രി 10.30-ഓടെ കിങ് ഫൈസൽ വെസ്റ്റ് സ്ട്രീറ്റിലൂടെ നടന്നു പോകുമ്പോൾ കാർ ഇടിക്കുകയായിരുന്നത്രെ. ഗുരുതര പരിക്കേറ്റ് ആശുപത്രി പ്രവേശിപ്പിക്കപ്പെടുകയും പിന്നീട് മരണം സംഭവിക്കുകയും ചെയ്തതായാണ് ട്രാഫിക് പൊലീസിൽ നിന്നും വിവരം ലഭിച്ചത്. ഇടിച്ച വാഹനം പൊലീസ് കണ്ടെത്തിയെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ അറിയിച്ചു. ഹമീദ് അബുബക്കറാണ് സുലൈമാന്റെ പിതാവ്. മാതാവ്: മൈമൂന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.