Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ...

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ‘മി​ഷ​ൻ 10,000’; 10 വ​ർ​ഷം​കൊ​ണ്ട് 10,000 പേ​രെ കേ​ന്ദ്ര സ​ർ​വി​സി​ൽ എത്തി​ക്ക​ൽ​ ല​ക്ഷ്യ​മെ​ന്ന്​ ന​ജീ​ബ്​ കാ​ന്ത​പു​രം എം.​എ​ൽ.​എ

text_fields
bookmark_border
najeeb kanthapuram MLA
cancel
camera_alt

ന​ജീ​ബ്​ കാ​ന്ത​പു​രം എം.​എ​ൽ.​എ​യും റി​യാ​ദ്​ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളും റി​യാ​ദി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

റി​യാ​ദ്: 10 വ​ർ​ഷം കൊ​ണ്ട് 10,000 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ കേ​ന്ദ്ര സ​ർ​വി​സി​ലെ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ‘മി​ഷ​ൻ 10,000 പ​ദ്ധ​തി’ ന​ട​പ്പാ​ക്കു​മെ​ന്ന് ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ റി​യാ​ദി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മ​ല​ബാ​ർ മേ​ഖ​ല​യി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ സി​വി​ൽ സ​ർ​വി​സ് രം​ഗ​ത്തേ​ക്കും അ​തോ​ടൊ​പ്പം സ്​​റ്റാ​ഫ്​ സെ​ല​ക്ഷ​ൻ ക​മീ​ഷ​ൻ (എ​സ്.​എ​സ്.​സി) പ​രി​ശീ​ല​ന​ത്തി​ലൂ​ടെ കേ​ന്ദ്ര സ​ർ​വി​സി​ലേ​ക്കും എ​ത്തി​ക്കു​ന്ന​തി​ന്​ വേ​ണ്ടി​യാ​ണ് ‘മി​ഷ​ൻ ടെ​ൻ തൗ​സ​ൻ​ഡ്​’ എ​ന്ന പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

മ​ല​ബാ​ർ മേ​ഖ​ല​യി​ൽ സി​വി​ൽ സ​ർ​വി​സ് ഇ​ക്കോ സി​സ്​​റ്റം സൃ​ഷ്​​ടി​ക്കു​ന്ന​തി​നു​വേ​ണ്ടി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ക്കാ​ദ​മി ഫോ​ർ സി​വി​ൽ സ​ർ​വി​സ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ​വ​ർ​ഷം ത​ന്നെ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​ൻ അ​ക്കാ​ദ​മി​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്.

ഇ​ത് ന​ൽ​കി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​​ന്റെ പി​ൻ​ബ​ല​ത്തി​ൽ കൂ​ടി​യാ​ണ് എ​സ്.​എ​സ്.​സി പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​​ന്റെ മു​ന്നോ​ടി​യാ​യി ഇ​ക്ക​ഴി​ഞ്ഞ​യാ​ഴ്ച പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഓ​റി​യ​േ​ൻ​റ​ഷ​ൻ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഓ​രോ വ​ർ​ഷ​വും കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ർ​വി​സു​ക​ളി​ലേ​ക്ക് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഒ​ഴി​വു​ക​ളാ​ണ് വി​വി​ധ ത​സ്തി​ക​ക​ളി​ൽ വ​രു​ന്ന​ത്.

പി.​എ​സ്.​സി പ​രീ​ക്ഷ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന പോ​ലെ മ​ല​യാ​ളി​ക​ൾ, പ്ര​ത്യേ​കി​ച്ച് മ​ല​ബാ​ർ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ എ​സ്.​എ​സ്.​സി പ​രീ​ക്ഷ​ക്ക് താ​ൽ​പ​ര്യം കാ​ണി​ക്കാ​റി​ല്ല. പി.​എ​സ്.​സി പ​രീ​ക്ഷ​ക്ക് ഒ​രു​ങ്ങു​ന്ന കേ​ര​ള​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​സ്.​എ​സ്.​സി​യു​ടെ വി​ശാ​ല​മാ​യ വാ​താ​യ​ന​ങ്ങ​ൾ​കൂ​ടി തു​റ​ന്നു​ന​ൽ​കാ​നാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ‘ക്രി​യ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി’ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

അ​ടു​ത്ത 10 വ​ർ​ഷം​കൊ​ണ്ട് പ​തി​നാ​യി​രം പേ​രെ കേ​ന്ദ്ര സ​ർ​വി​സി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം. വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​സി​ഡ​ൻ​ഷ്യ​ൽ സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.

റ​സി​ഡ​ൻ​ഷ്യ​ൽ സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ എ​സ്.​എ​സ്.​സി കോ​ച്ചി​ങ്​ സെൻറ​റാ​യി​രി​ക്കും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​ൻ പോ​കു​ന്ന​ത്. പാ​വ​പ്പെ​ട്ട കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് കൂ​ടി ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന ത​ര​ത്തി​ലു​ള്ള ഫീ​സ് ഘ​ട​ന​യോ​ട് കൂ​ടി​യാ​ണ് എ​സ്.​എ​സ്.​സി പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്ന​ത്.

എ​സ്.​എ​സ്.​സി ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്ക് അ​പ്രാ​പ്യ​മാ​യ ഒ​ന്ന​ല്ലെ​ന്നും അ​ത് അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​കൂ​ടി ‘ക്രി​യ’ ഏ​റ്റെ​ടു​ക്കു​മെ​ന്നും എം.​എ​ൽ.​എ പ​റ​ഞ്ഞു. മി​ക​ച്ച പ​രി​ശീ​ല​നം ല​ഭി​ച്ചാ​ൽ എ​സ്.​എ​സ്.​സി​യി​ലൂ​ടെ എ​ളു​പ്പ​ത്തി​ൽ കേ​ന്ദ്ര സ​ർ​വി​സി​ലെ​ത്താ​ൻ സാ​ധി​ക്കും. എ​സ്.​എ​സ്.​സി പ​രി​ശീ​ല​ന​ത്തി​ന് കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

എ​സ്.​എ​സ്.​സി പ​രി​ശീ​ല​ന​ത്തി​ന് ഓ​ൺ​ലൈ​ൻ സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്നും ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ പ​റ​ഞ്ഞു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സീ​സ് വെ​ങ്കി​ട്ട, പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ സ​ത്താ​ർ താ​മ​ര​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബു​ഷൈ​ർ താ​ഴേ​ക്കോ​ട്, പെ​രി​ന്ത​ൽ​മ​ണ്ണ മു​ദ്ര എ​ജു​ക്കേ​ഷ​ന​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ ഇ​ബ്രാ​ഹിം സു​ബ്ഹാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia
News Summary - Mission 10000 in Perinthalmanna-Najeeb Kanthapuram MLA said that the goal is to bring 10000 people into central service in 10 years
Next Story