മിക്സ് അക്കാദമി സിവിൽ സർവിസ് പരിശീലന ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു
text_fieldsജിദ്ദ: മിക്സ് അക്കാദമിയുടെ കീഴിൽ നടന്നുവരുന്ന ഇന്ത്യൻ സിവിൽ സർവിസ് പരീക്ഷ പരിശീലന പരിപാടിയുടെ ഭാഗമായുള്ള ദ്വൈവാര ഓൺലൈൻ ക്ലാസ് നടന്നു. സൗദിയിലെ വിവിധ പ്രവിശ്യകളിൽനിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുമുള്ള വിദ്യാർഥികളാണ് ക്ലാസിൽ പങ്കെടുക്കുന്നത്. ചീഫ് മെൻറർ കെ.പി. ആഷിഫ് ക്ലാസെടുത്തു. മിക്സ് അക്കാദമി ചെയർമാൻ അബ്ദുൽ ഗനി, ടെക്നിക്കൽ കോഓഡിനേറ്റർ മുഹമ്മദ് മുഖ്താർ, ഫൈസൽ കാട്ടാക്കട, ഷാജഹാൻ കരുവാരകുണ്ട്, റഫീഖ് പഴമള്ളൂർ എന്നിവർ സാങ്കേതിക സംവിധാനങ്ങൾ ഏകോപിപ്പിച്ചു.
ഒന്നിടവിട്ട വെള്ളിയാഴ്ചകളിൽ രാവിലെ ഏഴു മുതൽ 9.30 വരെയാണ് ക്ലാസുകൾ. ഈ വർഷത്തെ ഓൾ ഇന്ത്യ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് മിക്സ് അക്കാദമി അഭിനന്ദനങ്ങൾ നേർന്നു. മത്സരപ്പരീക്ഷകൾക്ക് തയാറെടുക്കുന്ന കുട്ടികൾക്ക് മിക്സ് അക്കാദമി നൂതനമായ സംവിധാനങ്ങൾ ഒരുക്കുന്നുണ്ടെന്ന് അക്കാദമി ചെയർമാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.