‘മിയ കുൾപ്പ’ നോവൽ കവർചിത്ര പ്രകാശനം
text_fieldsറിയാദ്: എഴുത്തുകാരനും പ്രവാസിയുമായ ജോസഫ് അതിരുങ്കലിെൻറ പുതിയ നോവലായ ‘മിയ കുൾപ്പ’യുടെ കവർചിത്രം റിയാദിൽ പ്രകാശനം ചെയ്തു. കേരളപ്പിറവി ദിനത്തിൽ റിയാദിലെ മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ സംഘടിപ്പിച്ച ‘കേരളീയം 2024’ ആഘോഷ പരിപാടിയിലെ സാംസ്കാരിക സമ്മേളനത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി, ജീവകാരുണ്യ പ്രവർത്തകൻ നസീർ വെളിയിലിന് നൽകി പ്രകാശനം നിർവഹിച്ചു.
ഗാന്ധിഭവൻ സെക്രട്ടറിയും മാനേജിങ് ട്രസ്റ്റിയുമായ ഡോ. പുനലൂർ സോമരാജൻ, മൈത്രി രക്ഷാധികാരിയും പ്രവാസി ഭാരത് സമ്മാൻ ജേതാവുമായ ശിഹാബ് കൊട്ടുകാട്, നിസാർ പള്ളിക്കശേരി, മാധ്യമ പ്രവർത്തകൻ ഷംനാദ് കരുനാഗപ്പള്ളി, പോൾ തോമസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തിരുവനന്തപുരം ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച നോവൽ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വായനക്കാരുടെ കൈകളിലെത്തുമെന്ന് ജോസഫ് അതിരുങ്കൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.