തൊഴിലാളിവർഗത്തിന്റെ ശബ്ദമായി മാറിയ നേതാവ് -കേളി
text_fieldsറിയാദ്: സി.പി.എം കേന്ദ്രകമ്മിറ്റി അംഗം, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം, എറണാകുളം ജില്ല സെക്രട്ടറി, ഇടതുമുന്നണി കൺവീനർ, സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി മുൻ ലോക്സഭ അംഗം സ്വാതന്ത്ര്യസമര പോരാളി എന്നീ നിലകളിൽ പ്രവർത്തിച്ച എം.എം. ലോറൻസിന്റെ വിയോഗത്തിൽ കേളി രക്ഷാധികാരി സമിതി അനുശോചിച്ചു.
അടിച്ചമർത്തപ്പെട്ട തൊഴിലാളി വർഗത്തിന്റെ അവകാശങ്ങൾക്കായും അടിസ്ഥാന വർഗങ്ങളെ സംഘടിപ്പിക്കുന്നതിനും ചൂഷിത വർഗത്തിന്റെ മനുഷ്യാവകാശങ്ങള്‍ സ്ഥാപിക്കാനുള്ള പോരാട്ടത്തിൽ കൊടിയ മർദനങ്ങളും ദീർഘകാലം ജയിൽവാസവും അനുഭവിക്കേണ്ടി വന്നിട്ടുള്ള അദ്ദേഹം ഒരു ഉത്തമ പോരാളിയായിരുന്നു.
നിശ്ശബ്ദമായി പണിയെടുത്തിരുന്ന തോട്ടിത്തൊഴിലാളികള്ക്കും ശബ്ദം ഉണ്ടെന്നും അവരില്‍ ഐക്യമുണ്ടെന്നും മാലോകരെ അറിയിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ത്യാഗോജ്വലമാണെന്നും കേളി കലാസാംസ്കാരിക വേദി രക്ഷാധികാരി സമിതി ഇറക്കിയ അനുശോചനകുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.