ഹറമിൽ ഉന്തുവണ്ടി ബുക്കിങ്ങിന് മൊബൈൽ ആപ്
text_fieldsജിദ്ദ: മസ്ജിദുൽ ഹറാമിൽ ആളുകൾക്ക് സഞ്ചരിക്കാനുള്ള ഉന്തുവണ്ടികൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള മൊബൈൽ ആപ് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഉദ്ഘാടനം ചെയ്തു. 'തനക്കുൽ' എന്ന പേരിലാണ് ആപ് ഒരുക്കിയിരിക്കുന്നത്.പ്രായംകൂടിയവരും വികലാംഗരുമായവർക്ക് ഉംറ കർമം എളുപ്പത്തിൽ നിർവഹിക്കാൻ വേണ്ടിയാണ് ഉന്തുവണ്ടി സൗകര്യം.
ഇതോടെ ത്വവാഫിനും സഅ്യിനും ഇലക്ട്രിക് വണ്ടികൾ എളുപ്പത്തിൽ ബുക്ക് ചെയ്യാൻ തീർഥാടകർക്ക് സാധിക്കും. അതോടൊപ്പം ബുക്കിങ് സ്ഥലത്തെ തിരക്കൊഴിവാക്കാനും സാമൂഹിക അകലം പാലിച്ച് വണ്ടികൾ ഏറ്റുവാങ്ങാനും സാധിക്കും. സേവനം മുഴുവൻ സമയമുണ്ടാകും. ആപ് ഡൗൺലോഡ് ചെയ്യാനും ബുക്കിങ്ങിനും https://play.google.com/tanaqol.app എന്ന ലിങ്കിൽ പ്രവേശിച്ചാൽ മതി.
ഉദ്ഘാടന ചടങ്ങിൽ സേവന, സാേങ്കതിക കാര്യ അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ മുസ്ലിഹ് അൽജാബിരി, അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി എൻജി. അംജദ് ആഇദ് അൽഹാസിമി, സേവന സാേങ്കതിക കാര്യ വകുപ്പ് മേധാവി നാഇഫ് അൽജഹ്ദലി തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.