Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉംറക്ക്​ വഴിയൊരുക്കാൻ...

ഉംറക്ക്​ വഴിയൊരുക്കാൻ മൊബൈൽ ആപ്​​ 'ഇഅ്​തമർനാ'

text_fields
bookmark_border
ഉംറക്ക്​ വഴിയൊരുക്കാൻ മൊബൈൽ ആപ്​​ ഇഅ്​തമർനാ
cancel

തീർഥാടനം തുടങ്ങുന്നതിന്​ ഒരാഴ്​ച മുമ്പ്​ മുതൽ ആപ്​ ഡൗൺ​ലോഡ്​ ചെയ്​ത്​ ഉപയോഗിക്കാം

ജി​ദ്ദ: ഉം​റ​യും മ​ദീ​ന സ​ന്ദ​ർ​ശ​ന​വും (സി​യാ​റ) പു​ന​രാ​രം​ഭി​ക്കു​േ​മ്പാ​ൾ തീ​ർ​ഥാ​ട​ക​രെ സ​ഹാ​യി​ക്കാ​ൻ ഒ​രു മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ സൗ​ദി ഹ​ജ്ജ്​ മ​ന്ത്രാ​ല​യം വി​ക​സി​പ്പി​ച്ചു. തീ​ർ​ഥാ​ട​ക​ർ​ക്ക്​ മാ​ർ​ഗ​ദ​ർ​ശ​നം ന​ൽ​കു​ന്ന 'ഇ​അ്​​ത​മ​ർ​നാ' ആ​പ്​ തീ​ർ​ഥാ​ട​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്​ ഒ​രാ​ഴ്​​ച മു​മ്പ്​ മു​ത​ൽ ല​ഭ്യ​മാ​കും. സൗ​ദി അ​തോ​റി​റ്റി ഫോ​ർ ഡാ​റ്റ ആ​ൻ​ഡ്​​ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സി​െൻറ (സ​ദാ​യ) സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ആ​പ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​തെ​ന്ന്​ ഹ​ജ്ജ്​ ഉം​റ മ​ന്ത്രി ഡോ. ​സാ​ലി​ഹ്​ മു​ഹ​മ്മ​ദ്​ അ​ൽ​ബ​ന്ദ​ൻ അ​റി​യി​ച്ചു.

കോ​വി​ഡ്​ മൂ​ലം ​ഇൗ ​വ​ർ​ഷം ഫെ​ബ്രു​വ​രി 27ന്​ ​നി​ർ​ത്തി​വെ​ച്ച ഉം​റ തീ​ർ​ഥാ​ട​ന​വും മ​ദീ​ന സി​യാ​റ​യും ഒ​ക്​​ടോ​ബ​ർ നാ​ലി​ന്​ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രു​ന്നു. ഇൗ ​തീ​യ​തി​ക്ക്​ ഒ​രാ​ഴ്​​ച മു​മ്പ്​ അ​താ​യ​ത്​ ഇൗ ​മാ​സം​ 27ന്​ ​ആ​പ്​ ഉ​പ​യോ​ഗി​ക്കാ​ൻ ല​ഭ്യ​മാ​കും. ഗൂ​ഗ്​​ൾ പ്ലേ, ​ആ​പ്പി​ൾ സ്​​റ്റോ​ർ എ​ന്നി​വ​യി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത്​ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്​​ത്​ ഉ​പ​യോ​ഗി​ക്കാം. ആ​ൻ​ഡ്രോ​യ്​​ഡ്, ​െഎ.​ഒ.​എ​സ്​ ബേ​സ്​​ഡ്​ മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്ക്​ അ​നു​യോ​ജ്യ​മാ​ണ്​ ആ​പ്. മ​ക്ക, മ​ദീ​ന സ​ന്ദ​ർ​ശ​ന​വും ഉം​റ​യും ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചും സ​മ​യ​ബ​ന്ധി​ത​വും വ്യ​വ​സ്ഥാ​പി​ത​വു​മാ​യി ന​ട​ത്തു​ന്ന​തി​ന്​ യാ​ത്ര ആ​സൂ​ത്ര​ണം ചെ​യ്യാ​നും സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​നും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ബു​ക്ക്​ ചെ​യ്യാ​നും ഇൗ ​ആ​പ്​ തീ​ർ​ഥാ​ട​ക​രെ സ​ഹാ​യി​ക്കും.

കോ​വി​ഡ്​ മു​ക്ത​നാ​ണെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ 'ത​വ​ക്ക​ൽ​നാ' ആ​പ്ലി​ക്കേ​ഷ​നു​മാ​യി ബ​ന്ധി​പ്പി​ക്കും. ഇ​തി​ലൂ​ടെ ല​ഭ്യ​മാ​യ തീ​യ​തി​ക​ൾ​ക്ക​നു​സ​രി​ച്ച്​ തീ​ർ​ഥാ​ട​ക​ന്​ ഉ​ചി​ത​മാ​യ സ​മ​യ​വും മ​റ്റു​ സേ​വ​ന​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​ക്കാ​നാ​കു​മെ​ന്നും ഹ​ജ്ജ്​ മ​ന്ത്രി പ​റ​ഞ്ഞു. ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ പാ​ലി​ച്ച്​ ഉം​റ​യും മ​ദീ​ന സ​ന്ദ​ർ​ശ​ന​വും ഘ​ട്ടം​ഘ​ട്ട​മാ​യി പു​ന​രാ​രം​ഭി​ക്കാ​നെ​ടു​ത്ത തീ​രു​മാ​ന​ത്തി​ന്​ സ​ൽ​മാ​ൻ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും ഹ​ജ്ജ്​ ഉം​റ മ​ന്ത്രി ന​ന്ദി അ​റി​യി​ച്ചു. ഇ​രു​ഹ​റ​മു​ക​ളി​ലേ​ക്കും​ വ​രു​ന്ന​വ​ർ മാ​സ്​​ക്​ ധ​രി​ക്കു​ക, സ​മൂ​ഹ അ​ക​ലം പാ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലു​ക​ളും നി​ശ്ച​യി​ട്ടു​ള്ള സ​മ​യ​ങ്ങ​ളും ട്രാ​ക്കു​ക​ളും പാ​ലി​ക്ക​ണ​മെ​ന്നും ഹ​ജ്ജ്​ മ​ന്ത്രാ​ല​യം ആ​വ​ശ്യ​​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UmrahMobile app 'Ihtamarna'
Next Story