കോഴിക്കോട് ജില്ല കെ.എം.സി.സിയെ ‘കണക്ട്’ ചെയ്യാൻ മൊബൈൽ ആപ്
text_fieldsകോഴിക്കോട് ജില്ല കെ.എം.സി.സി ‘കണക്ട്’ മൊബൈല്‍ ആപ് ലോഞ്ചിങ് മുഹമ്മദ് ഷഫീഖ് നിർവഹിക്കുന്നു
റിയാദ്: കെ.എം.സി.സി കോഴിക്കോട് ജില്ല പ്രവര്‍ത്തകരുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനും മുഴുവന്‍ അംഗങ്ങളുടെയും വിവര ശേഖരണം നടത്തി പ്രവര്‍ത്തനങ്ങളും പ്രോജക്ടുകളും ഡിജിറ്റലായി നവീകരിക്കുന്നതിനും പ്രവര്‍ത്തകരുടെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങളെയും തൊഴിലാന്വേഷകരെയും പരസ്പരം ബന്ധിപ്പിക്കാനുമായി കെ.എം.സി.സി ‘കണക്ട്’ എന്ന പേരില്‍ തയാറാക്കിയ പുതിയ മൊബൈല്‍ ആപ് പുറത്തിറക്കി.
ഇ.എല്‍.എം. കമ്പനി സോഫ്റ്റ്വെയർ എൻജിനീയറിങ് ഹെഡ് മുഹമ്മദ് ഷഫീഖ് ലോഞ്ചിങ് നിർവഹിച്ചു.
ആപ്പിന്റെ വിവിധ ഫീച്ചറുകളെയും പ്രവര്‍ത്തനരീതിയെയും കുറിച്ച് ജില്ല സെക്രട്ടറി ഫൈസല്‍ പൂനൂര് വിശദീകരിച്ചു. ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ, ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര, ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമത്ത്, ജില്ല പ്രസിഡന്റ് മുഹമ്മദ് സുഹൈല്‍ അമ്പലക്കണ്ടി, ജനറല്‍ സെക്രട്ടറി ജാഫര്‍ സാദിഖ് പുത്തൂര്‍മഠം, ഓര്‍ഗനൈസിങ് സെക്രട്ടറി കുഞ്ഞോയി കോടമ്പുഴ, ട്രഷറര്‍ റാഷിദ് ദയ, വര്‍ക്കിങ് പ്രസിഡന്റ് റഷീദ് പടിയങ്ങല്‍ എന്നിവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.