Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ മോഡേണ...

സൗദിയിൽ മോഡേണ വാക്​സിന് സൗദി ഫുഡ്​ ആൻറ്​ ഡ്രഗ്​​ അതോറിറ്റിയുടെ അനുമതി

text_fields
bookmark_border
സൗദിയിൽ മോഡേണ വാക്​സിന് സൗദി ഫുഡ്​ ആൻറ്​ ഡ്രഗ്​​ അതോറിറ്റിയുടെ അനുമതി
cancel

ജിദ്ദ: സൗദിയിൽ മോഡേണ കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്യുന്നതിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകി. രാജ്യത്തേക്ക് മോഡോണ വാക്​സിൻ ഇറക്കുമതി ചെയ്യാനും ഉപയോഗിക്കാനും കമ്പനി രജിസ്​റ്റർ ചെയ്യാൻ മോഡേണ കമ്പനി അപേക്ഷ സമർപ്പിച്ചതിനെ തുടർന്നാണിതെന്ന്​ അതോറിറ്റി വ്യക്തമാക്കി.

കമ്പനി നൽകിയ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് രജിസ്ട്രേഷന് അംഗീകാരം നൽകാനുള്ള തീരുമാനം. കമ്പനി ആവശ്യകതകൾ പൂർത്തിയാക്കിയ ഉടൻ അതോറിറ്റി രജിസ്ട്രേഷൻ ഫയലുകൾ അവലോകനം ചെയ്യാനും വിലയിരുത്താനും തുടങ്ങി. പ്രീ ക്ലിനിക്കൽ പരീക്ഷണങ്ങളും ക്ലിനിക്കൽ പഠനങ്ങളും വഴി വാക്സിന്റെ ഫലപ്രാപ്​തിയുടെയും സുരക്ഷ ഡാറ്റയുടെയും വിലയിരുത്തൽ ഇതിലുൾപ്പെടും.

ഉൽപ്പാദനത്തിന്റെ ഘട്ടങ്ങൾ പരിശോധിക്കുന്നതിനൊപ്പം ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിലെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് ഗുഡ് ഫാർമസ്യൂട്ടിക്കൽ മാനുഫാക്ച്വറിങ്​ (ജി.എം.പി) തത്വങ്ങൾ പ്രയോഗിക്കുന്നതിലെ കമ്പനിയുടെ പ്രതിബദ്ധതയും പരിശോധിച്ചതിലുതിലുൾപ്പെടും. സമർപ്പിച്ച ഡാറ്റ പഠിക്കാൻ കമ്മീഷൻ നിരവധി മീറ്റിങുകൾ നടത്തിയതായും സൗദി ഫുഡ്​ ആൻറ്​ ഡ്രഗ്​​ അതോറിറ്റി പറഞ്ഞു.

പുറപ്പെടുവിച്ച അംഗീകാരത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ആരോഗ്യ വകുപ്പുകൾ അംഗീകൃത മാനദണ്ഡങ്ങൾക്കും ആവശ്യകതകൾക്കും അനുസൃതമായി വാക്​സിൻ ഇറക്കുമതിക്കായുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. ഓരോ ഷിപ്പിങിലുമെത്തുന്ന വാക്‌സിൻ സാമ്പിളുകൾ ഉപയോഗിക്കുന്നതിനു മുമ്പ്​ ഗുണനിലവാരം ഉറപ്പു വരുത്തുന്ന പരിശോധന നടത്തുമെന്നും സൗദി ഫുഡ്​ ആൻറ്​ ഡ്രഗ്​ അതോറിറ്റി വ്യക്തമാക്കി. അസ്ട്രസെനെക, ഫൈസർ ബയോടെക്, ജോൺസൺ ആൻഡ് ജോൺസൺ വാക്സിനുകൾക്കാണ്​ മുമ്പ്​ സൗദി ഫുഡ്​ ആൻറ്​ ഡ്രഗ്​​ അതോറിറ്റി അംഗീകാരം നൽകിയത്​. ഇതിൽ ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ ഇതുവരെ രാജ്യത്ത് വിതരണം ആരംഭിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Modern Vaccine
News Summary - Modern vaccine approved in Saudi Arabia
Next Story