ഡിസൈനുകളിലും സാങ്കേതികവിദ്യകളിലും ഏറ്റവും ആധുനികം - റിയാദ് ഗവർണർ
text_fieldsറിയാദ്: റിയാദ് മെട്രോ പദ്ധതി ഏറ്റവും വലുതും ഡിസൈനുകളിലും സാങ്കേതികവിദ്യകളിലും ഏറ്റവും ആധുനികമായും കണക്കാക്കപ്പെടുന്നുവെന്ന് റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് പറഞ്ഞു. റിയാദ് നഗരവാസികൾക്കും സന്ദർശകർക്കും ഗതാഗതം സുഗമമാക്കുന്നതിനും അതിനെ വിവിധ മേഖലകളിൽ ഒരു പ്രമുഖ സ്ഥാനത്തേക്ക് നയിക്കുന്നതിനും പദ്ധതി സംഭാവന ചെയ്യും.
വിഷൻ 2030 പരിപാടികളുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി വികസിത ലോക നഗരങ്ങൾക്കിടയിൽ അർഹിക്കുന്ന മുൻനിര സ്ഥാനത്തേക്ക് ഉയർത്തുന്നതിനും സഹായിക്കുമെന്നും റിയാദ് ഗവർണർ പറഞ്ഞു. കിങ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിക്കുള്ളിലെ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും റിയാദ് ഗവർണർ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.