മോദി–അമിത് ഷാ കൂട്ടുകെട്ടിേൻറത് നൈമിഷിക അജണ്ടയല്ല –മിസ്ഹബ് കീഴരിയൂർ
text_fieldsറിയാദ്: ജനാധിപത്യവും മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാനുള്ള ഇന്ത്യൻ ജനതയുട െ ഒറ്റക്കെട്ടായുള്ള സമരങ്ങളെ അധികാരികൾക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ പറഞ്ഞു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്ര രക്ഷാസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭയപ്പെടുത്തിയും ഭീതിപരത്തിയും ജനങ്ങളെ തങ്ങളുടെ ചൊൽപ്പടിയിലാക്കി ഭരണം നടത്താനുള്ള മോദിയുടെയും അമിത് ഷായുടെയും ശ്രമങ്ങൾ വിലപ്പോവില്ലെന്നതിെൻറ ജീവിക്കുന്ന ഉദാഹരണങ്ങളാണ് തലസ്ഥാനത്തടക്കം രാജ്യത്തുടനീളം നടക്കുന്ന രാപ്പകൽ സമരപോരാട്ടങ്ങൾ. വിഷയത്തെ ഒരു മതത്തിെൻറ മാത്രം വിഷയമായി വ്യാഖ്യാനിക്കാനും അതുവഴി ജനങ്ങൾക്കിടയിൽ വിഭാഗീയതയുടെ വിഷവിത്തുകൾ പാകാനും സംഘ്പരിവാർ ശക്തികൾ ശ്രമിക്കുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾ സമര പോരാട്ടങ്ങളുടെ ശക്തി വർധിപ്പിക്കുകയാണ് ചെയ്യുന്നത്.
നൈമിഷികമായ അജണ്ടകൾക്കപ്പുറം വർഷങ്ങളായി അണിയറയിൽ ആസൂത്രണം ചെയ്ത ആർ.എസ്.എസ് അജണ്ടയാണ് മോദി രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും ഇത് തിരിച്ചറിഞ്ഞ് വളരെ ആസൂത്രിതമായ നീക്കങ്ങൾക്ക് രാജ്യത്തെ മതേതര കക്ഷികൾ ഒന്നായി രൂപം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഹമ്മദ് ഷാഹിദ് അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് ശരീഫ് വടക്കയിൽ, ഡൽഹി കെ.എം.സി.സി ജനറൽ സെക്രട്ടറി മുഹമ്മദ് ഹലീം, സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, ആക്ടിങ് സെക്രട്ടറി ജലീൽ തിരൂർ, ട്രഷറർ യു.പി. മുസ്തഫ, എസ്.ഐ.സി നാഷനൽ കമ്മിറ്റി സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ, ഫൈസൽ ബുഖാരി, മുഹമ്മദ് കളപ്പാറ, അസീസ് വെങ്കിട്ട, അഷ്റഫ് അച്ചൂർ, നാസർ തങ്ങൾ, ഷൗക്കത്ത് പാലപ്പിള്ളി, അഷ്റഫ് മേപ്പാടി എന്നിവർ സംസാരിച്ചു. അബ്ദുൽ മജീദ് പയ്യന്നൂർ സ്വാഗതവും ഷംസു പെരുമ്പട്ട നന്ദിയും പറഞ്ഞു. മാമുക്കോയ ഒറ്റപ്പാലം, സുബൈർ അരിമ്പ്ര, പി.സി. അലി, കബീർ വൈലത്തൂർ, തെന്നല മൊയ്തീകുട്ടി, നാസർ മാങ്കാവ്, സിദ്ദീഖ് കോങ്ങാട്, സഫീർ തിരൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.