'കർഷക വിരുദ്ധ നയങ്ങളിൽ നിന്നും മോദി സർക്കാറിെൻറ പിന്മാറ്റം നിശ്ചയദാർഢ്യത്തിെൻറ വിജയം'
text_fieldsജിദ്ദ: നരേന്ദ്ര മോദി സർക്കാറിെൻറ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ കർഷകരും പൊതുസമൂഹവും ഒന്നിച്ചുനിന്നതിെൻറ ഫലമാണ് കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി വിലയിരുത്തി.
രാജ്യത്തെ കോടിക്കണക്കായ ജനങ്ങൾക്ക് അന്നം നൽകുന്ന കർഷകരുടെ നിലനിൽപ്പിനെ ഗുരുതരമായി ബാധിക്കുന്ന കർഷകവിരുദ്ധ നയങ്ങൾ നടപ്പാക്കി കോർപറേറ്റുകൾക്കും കുത്തക മുതലാളിമാർക്കും അനുകൂലമായ നടപടികളാണ് ബി.ജെ.പി നേതൃത്വംനൽകുന്ന ഭരണകൂടം തുടർന്നുവരുന്നത്.
തങ്ങൾ വിളയിക്കുന്ന കാർഷികോൽപന്നങ്ങൾക്ക് മതിയായ മൂല്യം കൽപിക്കാതെയും ഉൽപന്നങ്ങളുടെ മൊത്തക്കുത്തക വരുംനാളുകളിൽ കോർപറേറ്റുകളുടെ കൈകളിലെത്തുകയും അവർ നിശ്ചയിക്കുന്ന വിലകൊടുത്ത് സാധാരണക്കാർക്ക് ഭക്ഷ്യവസ്തുക്കൾ വാങ്ങേണ്ടിവരുകയും ചെയ്യുന്ന നിയമങ്ങളാണ് എൻ.ഡി.എ സർക്കാർ പുതിയ കാർഷിക നയത്തിലൂടെ നടപ്പാക്കാനൊരുങ്ങിയത്.
ഉത്തർപ്രദേശിലെ ലഖിംപുരിൽ കർഷക പ്രതിഷേധക്കാർക്കുനേരെ വാഹനമോടിച്ചുകയറ്റുകയും സംഭവത്തിൽ ഒമ്പതുപേർ കൊല്ലപ്പെടുകയും നിരവധിയാളുകൾക്ക് പരിക്കേൽപിക്കുകയുംചെയ്ത കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയടക്കമുള്ള കാപാലികരെ സംരക്ഷിക്കാനാണ് സർക്കാർ ഒരുമ്പെട്ടത്.
അക്രമികൾക്കെതിരെ നടപടിയെടുക്കാൻ കോടതിതന്നെ നേരിട്ട് ഇടപെടേണ്ട അവസ്ഥയാണ് പലയിടത്തും. ഹിന്ദുത്വ ഭീകരസംഘടനയായ ആർ.എസ്.എസിെൻറ മാത്രം താൽപര്യത്തിനനുസരിച്ച് നിയമങ്ങൾ മാറ്റിത്തിരുത്താനായി ഭരണം നടത്തുന്ന സർക്കാർ ഈയിടെ നടന്ന ഉപതെരെഞ്ഞടുപ്പുകളിൽ ബി.ജെ.പിക്കേറ്റ തിരിച്ചടി മനസ്സിലാക്കി ഉത്തർപ്രദേശിലടക്കം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ തോൽവി നേരിടാതിരിക്കാനാണ് കർഷകവിരുദ്ധ നയങ്ങൾ പിൻവലിക്കുമെന്ന് പറഞ്ഞിട്ടുള്ളതെന്നും യോഗം വിലയിരുത്തി. അശ്റഫ് മൊറയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ കടുങ്ങല്ലൂർ, ആലിക്കോയ ചാലിയം, മുഹമ്മദ് അഹമ്മദ് ലഖ്നോ, അൽ അമാൻ അഹമ്മദ് നാഗർകോവിൽ, മുജാഹിദ് പാഷ ബാംഗ്ലൂർ, അബ്ദുൽ നാസർ ബി.സി.റോഡ്, ആസിഫ് ഗഞ്ചിമട്ട, അബ്ദുൽ ഗനി, തമീമുൽ അൻസാരി, പി.എം. മുനീർ, ഹംസ ഉമർ, മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, ഫൈസൽ മമ്പാട് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.