മുഹമ്മദ് അസീസ് കിദ്വായിക്ക് 'െഎവ' യാത്രയയപ്പ് നൽകി
text_fieldsജിദ്ദ: സാമൂഹിക, സാംസ്കാരിക പ്രവർത്തകനും ഇന്ത്യൻ പിൽഗ്രിം വെൽഫയർ ഫോറം മുൻ പ്രസിഡൻറുമായ മുഹമ്മദ് അസീസ് കിദ്വായിക്ക് ഇന്ത്യൻ വെൽഫയർ അസോസിയേഷൻ (ഐവ) ജിദ്ദ കമ്മിറ്റി യാത്രയയപ്പ് നൽകി. 43 വർഷത്തെ പ്രവാസം അവസാനിപ്പിച്ചാണ് അദ്ദേഹം തെൻറ സ്വദേശമായ ലഖ്നോവിലേക്ക് മടങ്ങുന്നത്.
സാംസ്കാരിക, റിലീഫ് പ്രവർത്തനങ്ങളിലൂടെ ജിദ്ദ സമൂഹത്തിലും മലയാളി കൂട്ടായ്മകളിലും അറിയപ്പെടുന്ന വ്യക്തിയായിരുന്നു മുഹമ്മദ് അസീസ് കിദ്വായി. കോൺസുലേറ്ററിന് കീഴിൽ ഇദ്ദേഹം പ്രസിഡൻറായിരുന്ന ഐ.പി.ഡബ്ല്യൂ.എഫ് എന്ന സംഘടന ഹാജിമാരുടെ സേവനരംഗത്ത് മുൻപന്തിയിലായിരുന്നു. ഐവ പ്രസിഡൻറ് സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ നാസർ ചാവക്കാട്, ജരീർ വേങ്ങര എന്നിവർ സംസാരിച്ചു. ഗഫൂർ തേഞ്ഞിപ്പലം സ്വാഗതവും ഷൗക്കത്തലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.