കള്ളക്കേസിൽ കുടുങ്ങിയ മൊയ്തീൻ കോയ മൂന്നുവർഷത്തെ നിയമപോരാട്ടത്തിനു ശേഷം നാടണഞ്ഞു
text_fieldsമക്ക: വ്യാജ പരാതിയുടെ പേരിൽ കേസിൽ കുടുങ്ങിയ മലപ്പുറം എ.ആർ. നഗർ സ്വദേശി മൊയ്തീൻകോയ ഇന്ത്യൻ സോഷ്യൽ ഫോറത്തിെൻറ ഇടപെടലിലൂടെ മൂന്നുവർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങി.
മക്കയിൽ ബൂഫിയയിൽ ജോലിചെയ്തു വരുകയായിരുന്ന മൊയ്തീൻകോയ കടയിൽ സാധനം വാങ്ങാനെത്തിയ ഫലസ്തീൻ സ്വദേശിയുമായുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് കേസിലകപ്പെട്ടത്. കേസ് ചാർജ് ചെയ്ത് കോടതിയിലെത്തുകയും അന്വേഷണത്തിലും വിചാരണയിലും പരാതി അടിസ്ഥാനമില്ലാത്തതാണെന്ന് കോടതി കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിൽ ജാമ്യത്തിലിറങ്ങുകയും അവധിയിൽ പോയിവരുകയും ചെയ്തു.
നാട്ടിൽനിന്നും മടങ്ങിയെത്തി ജോലിയിൽ തുടരുന്നതിനിടക്കാണ് നേരത്തെ കോടതി കുറ്റവിമുക്തനാക്കിയതിെൻറ രേഖകൾ കൈപ്പറ്റാതിരുന്ന കാരണത്താലുള്ള കേസ് വരുന്നത്. തെൻറ അറിവില്ലായ്മ മൂലമുണ്ടായ കേസിനെ ചൊല്ലിയാണ് പിന്നീട് കോടതിയിൽ കയറേണ്ടിവന്നത്.
വിഷയത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം മക്ക ബ്ലോക്ക് കമ്മിറ്റി ഇടപെടുകയും ഗവർണറേറ്റിൽ അപ്പീൽ സമർപ്പിക്കുകയും മൊയ്തീൻകോയയുടെ നിസ്സഹായതയും നിരപരാധിത്തവും തെളിയിക്കുകയും ചെയ്യുകയായിരുന്നു. കോടതി നടപടികൾ പൂർത്തിയാക്കി കഴിഞ്ഞദിവസം മൊയ്തീൻകോയ നാട്ടിലേക്കു മടങ്ങുകയും ചെയ്തു.
ഇന്ത്യൻ സോഷ്യൽ ഫോറം വെൽെഫയർ ലീഡർ ഫൈസൽ മമ്പാട്, വളൻറിയർമാരായ ഹസൈനാർ മാരായമംഗലം, ഫസൽ നീരോൽപാലം എന്നിവർ കേസ് സംബന്ധമായ കാര്യങ്ങൾക്കായി രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.