കള്ളപ്പണ ഇടപാട്: 21 പേർക്ക് 1.080 ദശലക്ഷം റിയാൽ പിഴയും തടവും
text_fieldsദമ്മാം: കള്ളപ്പണ ഇടപാട് കേസിൽ 21 പേരടങ്ങുന്ന സംഘത്തിനെതിരെ പ്രത്യേക കോടതി വിധി. 1.080 ദശലക്ഷം റിയാൽ പിഴയും തടവുമാണ് ശിക്ഷ. ശിക്ഷ കാലാവധി പൂർത്തിയാകുന്ന മുറക്ക് സംഘത്തിലെ വിദേശികളെ നാടുകടത്തും.
'നസാഹ'എന്ന പേരിൽ ദേശീയ തലത്തിൽ രൂപവത്കരിച്ച അഴിമതി വിരുദ്ധ അതോറിറ്റിയാണ് അന്വേഷണങ്ങൾക്കൊടുവിൽ സംഘത്തെ പിടികൂടിയത്. അഞ്ച് സ്വദേശി പൗരന്മാരും 16 അറബ് വംശജരും അടങ്ങിയ സംഘം 465 ദശലക്ഷത്തിലേറെ റിയാലിെൻറ നിയമവിരുദ്ധ ക്രയവിക്രയം നടത്തിയ കേസിലാണ് കോടതിവിധി. അഞ്ച് ദശലക്ഷം റിയാൽ സംഘത്തിൽനിന്ന് പിടിച്ചെടുത്തതായും രണ്ട് ദശലക്ഷം റിയാൽ തദ്ദേശ അക്കൗണ്ടിൽ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. കൃത്യമായ ഉറവിടമില്ലാതെ വിദേശ നാടുകളിൽ നിന്നടക്കം സംഘം നിയമവിരുദ്ധ ഇടപാടുകൾക്ക് പണം സ്വീകരിച്ചതായാണ് കേസ്. സംഘത്തിലുള്ള അഞ്ച് സ്വദേശി പൗരന്മാരുടെ പേരിൽ ആരംഭിച്ച വ്യാജ സ്വകാര്യ കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഇടപാടുകൾ നടത്തിയിരുന്നത്.
നിയമസാധുത ഉറപ്പുവരുത്തുന്നതിനായി പലപ്പോഴായി ഭക്ഷണ പദാർഥങ്ങൾ വിദേശ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തു. ഇടപാടുകളുടെ ഭാഗമായി വിദേശ രാജ്യങ്ങളിലേക്ക് കടത്തിയ പണം തിരിച്ചെത്തിക്കാനുള്ള നിയമനടപടി പുരോഗമിക്കുന്നുണ്ട്. സൗദി അഴിമതിവിരുദ്ധ അതോറിറ്റിയും സൗദി സെന്‍ട്രല്‍ ബാങ്കും ബന്ധപ്പെട്ട വകുപ്പുകളും സഹകരിച്ചായിരുന്നു ഓപ്പറേഷൻ. കേസിെൻറ തുടർനടപടികൾ പുരോഗമിക്കുന്നതായും അഴിമതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് നേരിട്ട് നേതൃത്വം നല്കുന്ന, 2017 നവംബര്‍ നാലിനാരംഭിച്ച സൗദി അഴിമതി വിരുദ്ധ അതോറിറ്റിയുടെ നടപടികളിൽ ഉന്നതരടക്കം ഒട്ടേറെ പേരാണ് അഴിമതിക്കേസുകളിൽ അന്വേഷണം നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.