സമൂഹമാധ്യമങ്ങളിലൂടെ പണം തട്ടൽ: 16 പേരെ പിടികൂടി
text_fieldsറിയാദ്: സമൂഹമാധ്യമ സൗഹൃദ നെറ്റ്വർക്കുകളിലൂടെ പണം തട്ടൽ തൊഴിലാക്കിയ 16 പേരെ പിടികൂടിയതായി റിയാദ് പൊലീസ് വക്താവ് കേണൽ ഖാലിദ് അൽകർദീസ് പറഞ്ഞു.
സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനുള്ള സുരക്ഷാ നിരീക്ഷണത്തിനിടയിലാണ് റിയാദ് പൊലീസിെൻറ പ്രത്യേകവിഭാഗം ഇവരെ പിടികൂടിയത്. യമനികളും പാകിസ്താനികളുമാണ് പിടിയിലായത്.
റിയാദിൽ ഒരു ഡിസ്ട്രിക്റ്റിൽ താമസിച്ച് സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടിയും അന്താരാഷ്ട്ര നമ്പറുകൾ ഉപയോഗിച്ചുമായിരുന്നു ഇവർ ആളുകളുടെ പണം തട്ടിയെടുത്തിരുന്നത്. ഇവരുടെ പക്കൽനിന്ന് 7,86,195 റിയാൽ, മൊബൈൽ ഫോൺ, നോട്ടുകൾ എണ്ണുന്ന മെഷീൻ, വ്യാജ കറൻസി ഡിറ്റക്ടർ എന്നിവ കണ്ടെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ഇവർക്കെതിരെ തുടർനിയമനടപടികൾ സ്വീകരിച്ചതായും റിയാദ് പൊലീസ് വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.