പെട്രോൾ പമ്പുകളിൽ നിരീക്ഷണ കാമ്പയിൻ ആരംഭിച്ചു
text_fieldsറിയാദ്: സൗദിയിൽ പെട്രോൾ പമ്പുകളിൽ നിരീക്ഷണ കാമ്പയിൻ ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് 11 വകുപ്പുകളുടെ പങ്കാളിത്തത്തോടെ എല്ലാ നഗരങ്ങൾക്കുള്ളിലും പുറത്ത് പ്രധാന റോഡുകളോട് ചേർന്നുള്ളതുമായ പെട്രോൾ പമ്പുകളിൽ നിരീക്ഷണം നടത്തുന്നത്.
പെട്രോൾ പമ്പുകളും അനുബന്ധ സേവന കേന്ദ്രങ്ങളും ആവശ്യകതകളും നിയന്ത്രണങ്ങളും എത്രത്തോളം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ്. നേരത്തേ നടത്തിയ ഏഴ് സമഗ്ര നിരീക്ഷണ കാമ്പയിന്റെ തുടർച്ചയേന്നോണമാണിത്. നഗരങ്ങൾക്കുള്ളിലെ പെട്രോൾ സ്റ്റേഷനുകളിലും സേവന കേന്ദ്രങ്ങളിലും സേവന നിലവാരം ഉയർത്തുക ലക്ഷ്യമിട്ടാണിതെന്ന് ഊർജ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പെട്രോൾ പമ്പുകൾക്കായുള്ള സ്ഥിരം എക്സിക്യൂട്ടിവ് കമ്മിറ്റി പറഞ്ഞു.
പെട്രോൾ സ്റ്റേഷനുകളും സർവിസ് സെന്ററുകളും ഈ മേഖലയുമായി ബന്ധപ്പെട്ട ആവശ്യകതകളും നിയന്ത്രണങ്ങളും എത്രത്തോളം പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായും സഹകരിച്ച് രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ പെട്രോൾ പമ്പുകളിൽ കൂട്ടായി നിരീക്ഷണ സന്ദർശനങ്ങൾ നടത്തുമെന്നും കമ്മിറ്റി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.