സൗദിയിൽ കുരങ്ങു വസൂരി സ്ഥിരീകരിച്ചു
text_fieldsറിയാദ്: സൗദി അറേബ്യയിൽ കുരങ്ങു വസൂരി (monkeypox) സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. രാജ്യത്തിന് പുറത്തുപോയി മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗബാധ കണ്ടെത്തിയത്. റിയാദിൽ വ്യാഴാഴ്ചയാണ് ഈ കേസ് റിപ്പോർട്ട് ചെയ്തത്. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഈ വ്യക്തിയുമായി സമ്പർക്കത്തിലേർപ്പെട്ടവരെ പരിശോധിച്ചെങ്കിലും ആര്‍ക്കും രോഗ ലക്ഷണങ്ങളില്ല എന്നും മന്ത്രാലയം വ്യക്തമാക്കി. രോഗവ്യാപനം സംബന്ധിച്ച് മന്ത്രാലയം സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും നിരീക്ഷിക്കുകയാണ്.
രാജ്യത്തുള്ള എല്ലാവരും പ്രത്യേകിച്ചും യാത്രകളിൽ കർശനമായ ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ പാലിക്കണമെന്നും കുരങ്ങു വസൂരിയുമായി ബന്ധപ്പെട്ട സംശയദുരീകരണത്തിനും മറ്റും സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ)യുമായോ 937 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.