മൂൺ ജെ ഇൻ ദറഇയ ചരിത്രമേഖല സന്ദർശിച്ചു
text_fieldsറിയാദ്: സൗദി പര്യടനം നടത്തുന്ന ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇൻ റിയാദ് ഹയ്യ് തുറൈഫിലെ ദറഇയ ചരിത്രമേഖല സന്ദർശിച്ചു. പ്രസിഡൻറിന്റെ പത്നിയും ഒപ്പമുണ്ടായിരുന്നു. ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബും ദറഇയ ഗേറ്റ് വികസന അതോറിറ്റി സി.ഇ.ഒ ജെറി ഇൻസെറില്ലോയും അവരെ സ്വീകരിച്ചു. സൗദി നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽഫാലിഹ് കൊറിയൻ പ്രസിഡൻറിനെ അനുഗമിച്ചു. സന്ദർശനവേളയിൽ സൗദി ഭരണകൂടത്തിന്റെ ചരിത്രഘട്ടങ്ങളുടെ ദൃശ്യാവിഷ്കാരം കൊറിയൻ പ്രസിഡൻറ് വീക്ഷിച്ചു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം തേടിയ ദറഇയയിലെ ചരിത്രപ്രസിദ്ധമായ സൽവ പാലസും ദറഇയ മ്യൂസിയവും അദ്ദേഹം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.