Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസാ​മൂ​ഹി​ക...

സാ​മൂ​ഹി​ക സു​ര​ക്ഷ​ക്ക് ധാ​ർ​മി​ക ജീ​വി​തം; സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്റ​ർ ദേ​ശീ​യ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി

text_fields
bookmark_border
inauguration
cancel
camera_alt

സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്റ​ർ ദേ​ശീ​യ കാ​മ്പ​യി​ൻ വി.​ജെ. ന​സ​റു​ദ്ദീ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്റ​ർ ‘സാ​മൂ​ഹി​ക സു​ര​ക്ഷ​ക്ക് ധാ​ർ​മി​ക ജീ​വി​തം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ത്രൈ​മാ​സ കാ​മ്പ​യി​ന്​ തു​ട​ക്ക​മാ​യി.

റി​യാ​ദി​ലെ ഇ​സ്​​ലാ​ഹി സെ​ന്റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റി​യാ​ദ് ഇ​ന്ത്യ​ൻ മീ​ഡി​യം ഫോ​റം പ്ര​സി​ഡ​ൻ​റ് വി.​ജെ. ന​സ​റു​ദ്ദീ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മ​ത​സം​ഘ​ട​ന​ക​ൾ സാ​മൂ​ഹി​ക​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​സ്​​ലാ​ഹി സെ​ന്റ​ർ സൗ​ദി ദേ​ശീ​യ സ​മി​തി ട്ര​ഷ​റ​ർ സി​റാ​ജ് ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ സൗ​ദി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്റ​ർ ദാ​ഇ സ​യ്യി​ദ് സു​ല്ല​മി പ്ര​മേ​യ വി​ശ​ദീ​ക​ര​ണം ന​ട​ത്തി. സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക കു​ടും​ബ രാ​ഷ്​​ട്രീ​യ രം​ഗ​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന ധ​ർ​മ​നി​രാ​സ​ങ്ങ​ളു​ടെ ഫ​ല​മാ​യി അ​ശാ​ന്തി​യും അ​സ​മാ​ധാ​ന​വും പേ​റു​ന്ന വ​ർ​ത്ത​മാ​ന​കാ​ല​ത്ത് ഭീ​തി​ര​ഹി​ത​മാ​യ സ്വ​സ്ഥ​പൂ​ർ​ണ​മാ​യ ഒ​രു സാ​മൂ​ഹി​ക അ​ന്ത​രീ​ക്ഷ​ത്തി​ന് ഖു​ർ​ആ​നി​ക മൂ​ല്യ​ങ്ങ​ളെ പു​ൽ​കു​ക എ​ന്ന​താ​ണ് പ​രി​ഹാ​ര​മെ​ന്നും വി​ശ്വാ​സം അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് കൊ​ള​ത്ത​റ, കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യു.​പി. മു​സ്ത​ഫ, ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സൗ​ദി റീ​ജ്യ​ൻ ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ ഐ.​എം.​കെ. അ​ഹ്മ​ദ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു. റി​യാ​ദ് സെൻറ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ഖ്ബാ​ൽ കൊ​ട​ക്കാ​ട് സ്വാ​ഗ​ത​വും കാ​മ്പ​യി​ൻ ദേ​ശീ​യ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷാ​ജ​ഹാ​ൻ ച​ള​വ​റ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National CampaignIndian Islahi CenterSaudi Arabia News
News Summary - Moral life for social security- Saudi Indian Islahi Center launches national campaign
Next Story