വനിതകൾക്കായി കൂടുതൽ ഡ്രൈവിങ് സ്കൂളുകൾ തുറക്കും
text_fieldsറിയാദ്: സൗദി അറേബ്യയിൽ വനിതകൾക്കായി കൂടുതൽ ഡ്രൈവിങ് സ്കൂളുകൾ തുറക്കുമെന്ന് റിപ്പോർട്ട്. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ നിലവിലുള്ള പുരുഷന്മാരുടെ ഡ്രൈവിങ് സ്കൂളുകളിൽ വനിതകൾക്കുകൂടി സൗകര്യമൊരുക്കുകയാണ് ചെയ്യുക.
ലൈസൻസിനായി അപേക്ഷിക്കാൻ ഇതോടെ വനിതകൾക്കും ഇൗ സ്കൂളുകളിൽ അവസരം ലഭിക്കും. സ്ത്രീകൾക്ക് പ്രത്യേക പരിശീലന സമയക്രമം നിശ്ചയിക്കും. വനിത പരിശീലകരുടെ മേൽനോട്ടത്തിൽ ക്ലാസുകൾ ക്രമീകരിക്കും. വനിത ഡ്രൈവിങ് സ്കൂളുകളിലെ തിരക്ക് ലഘൂകരിക്കാനും വനിത അപേക്ഷകർക്ക് കൂടുതൽ ഡ്രൈവിങ് ലൈസൻസ് നൽകാനും ഇത് സഹായകമാകുമെന്ന് അധികൃതർ അറിയിച്ചു. ഇതിന് പുറമെ അടുത്ത വർഷാരംഭത്തിൽ രാജ്യത്ത് കൂടുതൽ വനിത ഡ്രൈവിങ് സ്കൂളുകൾ തുറക്കുമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു. നിലവിൽ രാജ്യത്ത് അഞ്ച് വനിത ഡ്രൈവിങ് സ്കൂളുകളാണുള്ളത്.
റിയാദ്, ജിദ്ദ, ദമ്മാം, മദീന, തബൂക്ക് എന്നിവിടങ്ങളിലാണിത്. രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിൽ വിദേശ ലൈസൻസുകൾ പരിവർത്തനം ചെയ്ത ശേഷം ലൈസൻസുകൾ നൽകുന്നതിന് 21 സെൻററുകളും പ്രവർത്തിക്കുന്നു. അതേസമയം, ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിെൻറ റിപ്പോർട്ട് പ്രകാരം, 2018 ജൂൺ 24 മുതൽ 2020 ജനുവരി വരെയുള്ള കാലയളവിൽ സ്ത്രീകൾക്ക് നൽകിയ ഡ്രൈവിങ് ലൈസൻസുകളുടെ എണ്ണം 1,74,624 ആയി. അതിൽ സൗദി വനിത ലൈസൻസ് ഉടമകൾ 84.8 ശതമാനമാണ്. ബാക്കി രാജ്യത്തുള്ള വിദേശി വനിതകളും. റിയാദ് മേഖലയിലാണ് ഏറ്റവും കൂടുതൽ വനിത ലൈസൻസ് ഇഷ്യൂ ചെയ്തത്. 47.7 ശതമാനം ലൈസൻസുകൾ ഇവിടെ വിതരണം ചെയ്തു. കിഴക്കൻ പ്രവിശ്യയിൽ 27.9 ശതമാനം ലൈസൻസുകളും മക്ക മേഖലയിൽ 14.4 ശതമാനം ലൈസൻസുകളും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.