കൂടുതൽ സിനിമ തിയറ്ററുകൾ വരുന്നു
text_fieldsജിദ്ദ: സൗദിയിൽ കൂടുതൽ നഗരങ്ങളിൽ സിനിമ തിയറ്ററുകൾ ഒരുങ്ങുന്നു. അടുത്ത വർഷം അവസാനത്തോടെ 10 നഗരങ്ങളിലേക്ക് തിയറ്ററുകൾ വ്യാപിപ്പിക്കാനാണ് പദ്ധതി. രാജ്യത്ത് നിലവിൽ ആറു നഗരങ്ങളിലാണ് സിനിമ തിയറ്ററുകളുള്ളത്. 2022 അവസാനത്തോടെ ഇത് 10 നഗരങ്ങളിലേക്കു വ്യാപിപ്പിക്കുമെന്ന് മജിദ് അൽഫുത്തൈം സിനിമാസിെൻറയും ലെഷർ ആൻഡ് എൻറർടെയ്ൻമെൻറിെൻറയും സി.ഇ.ഒ ഇഗ്നസ് ലഹൂദ് പറഞ്ഞു.
മജിദ് അൽ ഫുത്തൈമിെൻറ സിനിമ വിഭാഗമായ വോക്‌സ് സിനിമാസിന് നിലവിൽ രാജ്യത്തൊട്ടാകെ 15 തിയറ്ററുകളിലായി ആകെ 154 സ്‌ക്രീനുകളുണ്ട്. അടുത്ത അഞ്ചു വർഷത്തിനകം ഇത് മൂന്നിരട്ടിയാക്കി വർധിപ്പിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി വിപണിയിൽ 2000ത്തോളം സിനിമാശാലകൾക്ക് സാധ്യതയുള്ളതായി പഠനങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. സൗദി അറേബ്യയിൽ പ്രദർശിപ്പിക്കപ്പെടുന്നതിൽ 10 ശതമാനം അറബി സിനിമകളാണെന്നും ഇത് ബോക്‌സ് ഓഫിസിെൻറ 25 ശതമാനത്തിലധികം വരുമെന്നും അദ്ദേഹം പറഞ്ഞു.
റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്െമൻറ് ഇനീഷ്യേറ്റിവ് സമ്മേളനത്തിലാണ് ഇഗ്നസ് ലഹൂദ് ഇക്കാര്യം വ്യക്തമാക്കിയത്. 35 വർഷത്തിനുശേഷം 2018ലാണ് രാജ്യത്ത് സിനിമാ പ്രദർശനത്തിന് അനുമതി നൽകിയത്. 1980 തുടക്കത്തിലാണ് സൗദിയിൽ സിനിമകൾക്ക് വിലക്കേർപ്പെടുത്തിയത്. 2018 ഏപ്രിൽ മാസത്തിൽ ഹോളിവുഡ് ചിത്രമായ ബ്ലാക് പാന്തർ പ്രദർശിപ്പിച്ചുകൊണ്ടാണ് രാജ്യം വലിയൊരു സാംസ്‌കാരിക പരിവർത്തനത്തിന് തുടക്കംകുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.