കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ 100 കവിഞ്ഞു
text_fieldsജിദ്ദ: ശ്വാസകോശരോഗമുള്ളവർ വേഗത്തിൽ കോവിഡ് പ്രതിരോധ വാക്സിന് രജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയത്തിെൻറ ഉപദേശം. കോവിഡുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നതിനിടയിൽ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലിയാണ് ഇക്കാര്യം സൂചിപ്പിച്ചത്
കോവിഡ് കേസുകൾ നിലവിൽ ഏറ്റക്കുറച്ചിലിെൻറ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കാര്യങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നുണ്ട്. പ്രതിരോധ നടപടികൾ ഫലപ്രദമാകുന്നുണ്ട്. കേസുകളുടെ എണ്ണം കുറയുകയും സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുമെന്ന് പ്രത്യാശിക്കുന്നുവെന്നും വക്താവ് പറഞ്ഞു.
വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ഇതുവരെ 8,85,411 ആയിട്ടുണ്ട്. വിവിധ മേഖലകളിൽ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കിവരുകയാണ്. കേന്ദ്രങ്ങളുടെ എണ്ണം 350 ആയി വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിനുപുറമെ വാഹനത്തിലിരുന്ന് ആളുകൾക്ക് വാക്സിൻ സ്വീകരിക്കാൻ കഴിയുന്ന സേവനം ആരംഭിച്ചിട്ടുണ്ട്. ഗർഭിണികൾക്കും കുട്ടികൾക്കും വാക്സിൻ നൽകാൻ ഇതുവരെ അനുവാദം നൽകിയിട്ടില്ല. പഠനങ്ങൾ പൂർത്തിയാകുന്നതുവരെ വിലക്ക് തുടരുമെന്നും വക്താവ് പറഞ്ഞു. അതേസമയം, വിവിധ മേഖലകളിലായി നൂറിലധികം വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആളുകൾക്ക് ഏറ്റവും അടുത്ത സ്ഥലങ്ങളിൽ വാക്സിൻ ലഭ്യമാക്കുന്നതിനാണ് ഇത്രയും കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. വാക്സിനെടുക്കാൻ സ്വിഹത്തീ ആപ് വഴി രജിസ്റ്റർ ചെയ്യണമെന്നും സ്വദേശികളോടും താമസക്കാരോടും മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.