ഹജ്ജ് സേവനത്തിന് 700ലേറെ സാേങ്കതിക വിദഗ്ധർ
text_fieldsജിദ്ദ: ഹജ്ജ് വേളയിൽ തീർഥാടകരുടെ വിവിധ ആവശ്യങ്ങൾ നിവർത്തിക്കാനും സാേങ്കതിക സൗകര്യങ്ങൾ ഒരുക്കാനും പരിപാലിക്കാനും എൻജിനീയർമാരും ടെക്നീഷ്യന്മാരുമായി മുഴുവൻ സമയ സേവനവുമായി 700 ലേറെ സാേങ്കതിക വിദഗ്ധർ ഉണ്ടാകുമെന്ന് സൗദി ഇലക്ട്രിക് കമ്പനി സി.ഇ.ഒ എൻജി. ഖാലിദ് അൽഖനൂൻ അറിയിച്ചു.
കമ്പനിക്ക് കീഴിലെ ഹജ്ജ് ഒരുക്കങ്ങൾ പൂർത്തിയായി. പുണ്യസ്ഥലങ്ങളിൽ പഴയ മീറ്ററുകൾ മാറ്റി പുതിയ 7785 സ്മാർട്ട് മീറ്റർ ഘടിപ്പിച്ചിട്ടുണ്ട്.മക്കയിലും മശാഇറിലും 480 ദശലക്ഷത്തിലധികം റിയാലിെൻറ പുതിയ പദ്ധതികൾ നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.
16,000 മാലിന്യപ്പെട്ടികൾ അണുമുക്തമാക്കി
ജിദ്ദ: ഹജ്ജിെൻറ മുന്നോടിയായി പുണ്യസ്ഥലങ്ങളിലെ 3600 ടോയ്ലറ്റ് സമുച്ചയങ്ങളും മക്കയിലെ 16,000 മാലിന്യപ്പെട്ടികളും അണുമുക്തമാക്കുന്ന ജോലികൾ പൂർത്തിയായി. മക്ക മുനിസിപ്പാലിറ്റി പൊതുജനാരോഗ്യ വകുപ്പിന് കീഴിലാണ് ഇവ പൂർത്തിയാക്കിയിരിക്കുന്നത്. അവശിഷ്ടങ്ങൾക്കായി ഭൂമിക്കടിയിൽ സ്ഥാപിച്ച 130 ഗ്രൗണ്ട് ടാങ്കുകൾ, 670 തമ്പുകൾ, 18 സർക്കാർ വകുപ്പ് ഒാഫിസുകൾ എന്നിവയും അണുമുക്തമാക്കിയതിലുൾപ്പെടും.
1200 ലിറ്റർ കിടനാശിനിയാണ് ഇതിന് ഉപയോഗിച്ചത്. ഹറമിനടുത്തും മശാഇറുകളിലും കീടങ്ങളെ നിരീക്ഷിക്കാനും നശിപ്പിക്കാനും വേണ്ട നടപടികളും സ്വീകരിച്ചിട്ടുണ്ട്. പുണ്യസ്ഥലങ്ങൾ ശുചീകരിച്ചും അണുമുക്തമാക്കിയും തീർഥാടകർക്ക് ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷമൊരുക്കുന്നതിന് സാേങ്കതിക വിദഗ്ധരെയും സൂപ്പർവൈസർമാരെയും പരിശീലനം സിദ്ധിച്ച നിരവധി തൊഴിലാളികളെയും മുനിസിപ്പാലിറ്റി നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.