മസ്ജിദുന്നബവിയിൽ കൂടുതൽ പരിഭാഷകർ
text_fieldsജിദ്ദ: മസ്ജിദുന്നബവിയിലെ ജുമുഅപ്രസംഗം പരിഭാഷപ്പെടുത്താൻ കൂടുതൽ പരിഭാഷകരെ നിയമിക്കാൻ മസ്ജിദുന്നബവി കാര്യാലയവും മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിയും ധാരണ.
മസ്ജിദുന്നബവി കാര്യാലയ ഉപമേധാവി ഡോ. മുഹമ്മദ് ബിൻ അഹ്മദ് അൽഖുദൈരിയും ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൺസൽട്ടിങ് റിസർച് ആൻഡ് സ്റ്റഡീസിലെ ഡീൻ ഡോ. സാമി ബിൻ ഗാസി അൽസലമിയുമാണ് ഒപ്പുവെച്ചത്.
തത്സമയം 10 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി ഹറമിലുള്ളവർക്ക് പ്രയോജനം ലഭ്യമാക്കുകയാണ് പ്രധാനമായും ഇതിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.