പാകിസ്താനിൽ സൽമാൻ രാജാവിെൻറ പേരിൽ പള്ളി
text_fieldsയാംബു: പാകിസ്താൻ നഗരമായ ഇസ്ലാമാബാദിലെ ഇൻറർനാഷനൽ ഇസ്‍ലാമിക് സർവകലാശാലയുടെ (ഐ.ഐ.യു) പുതിയ കാമ്പസിൽ സൗദിയുടെ മനോഹരമായ പള്ളി നിർമിക്കാൻ തീരുമാനം. സൽമാൻ രാജാവിെൻറ പേരിലുള്ള പള്ളിയും അനുബന്ധ സ്ഥാപനങ്ങളും നിർമിക്കാനുള്ള പദ്ധതിയുടെ നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
കാമ്പസ് നഗരിയുടെ വിശാലമായ ഏരിയയിൽ 41,200 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 32 മില്യൺ ഡോളർ വിലമതിക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്. 6000 പേർക്ക് പ്രാർഥിക്കാൻ സൗകര്യമുള്ള 6800 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പ്രാർഥന ഹാളിന് പുറമെ 2800 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ലൈബ്രറിയും സംവിധാനിക്കും. സൽമാൻ രാജാവിെൻറ പേരിലുള്ള 2200 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള മ്യൂസിയവും 2800 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 500 പേർക്ക് സംഗമിക്കാൻ കഴിയുന്ന സമ്മേളന ഹാളും പദ്ധതിയിൽ പെടുത്തിയിട്ടുണ്ട്. 8500 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള
ഉദ്യാനവും 7000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വാഹന പാർക്കിങ് സ്ഥലവും പള്ളിയോടനുബന്ധിച്ച് ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.