അമ്മയുടെ കാത്തിരിപ്പ് വിഫലം; അരുണിെൻറ മൃതദേഹം മോർച്ചറിയിൽ
text_fieldsറിയാദ്: ഏഴുവർഷം മുമ്പ് സൗദിയിൽ പോയ മകെൻറ വരവിനായി കാത്തിരുന്ന അമ്മയെ തേടി ഒടുവിലെത്തിയത് മകെൻറ മൃതദേഹം മോർച്ചറിയിലാണെന്ന വാർത്ത.ആലപ്പുഴ ചെങ്ങന്നൂർ കാരക്കാട് സ്വദേശി അരുൺകുമാറിെൻറ (30) മൃതദേഹമാണ് റിയാദിലെ ശുമൈസി ആശുപത്രി മോർച്ചറിയിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്.
ഏഴുവർഷമായി സൗദിയിൽ ജോലിചെയ്യുന്ന മകനെ കഴിഞ്ഞ ഒരുമാസമായി കാണാനില്ലെന്ന അമ്മയുടെ കണ്ണീരണിഞ്ഞ വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. റിയാദിൽ വെൽഡിങ് വർക്ക്ഷോപ് നടത്തി വരികയായിരുന്നു അരുൺകുമാർ.
എന്നാൽ കഴിഞ്ഞ ഒന്നരവർഷമായി ശുമൈസിയിൽ സാൾട്ട് ആൻഡ് പെപ്പർ എന്ന റസ്റ്റാറൻറിൽ ജീവനക്കാരനായിരുന്നുവെന്നു സുഹൃത്തുക്കൾ പറയുന്നു.കഴിഞ്ഞ മേയ് ഒന്നിന് അവസാനമായി അമ്മയുമായും സഹോദരനുമായും ടെലിഫോണിൽ അരുൺകുമാർ സംസാരിച്ചിരുന്നു.
കുറച്ചുപണം അത്യാവശ്യമായി അയച്ചുതരണമെന്നും ചില സാമ്പത്തിക ബാധ്യത ഉണ്ടെന്നും അരുൺ പറഞ്ഞെന്ന് സഹോദരൻ മുത്തുകുമാർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
അതിനുശേഷം അരുണിെൻറ മൊബൈൽ ഫോൺ പ്രവർത്തനരഹിതമായെന്നും സുഹൃത്തുക്കൾ വഴി അന്വേഷണങ്ങൾ നടത്തിയെങ്കിലും ഫലംകണ്ടില്ലെന്നും ഇദ്ദേഹം പറയുന്നു. നാല് ദിവസത്തിനുശേഷം അരുണിനെ കാണ്മാനില്ല എന്ന് കാണിച്ചു കുടുംബം ഇന്ത്യൻ എംബസിക്ക് പരാതി നൽകി. എന്നാൽ ഒരുവിവരവും ലഭിച്ചില്ല.
മേയ് 20ന് കുടുംബം വീണ്ടും പരാതി നൽകി കാത്തിരുന്നു. സമൂഹമാധ്യമങ്ങൾ വഴി അന്വേഷണം തുടർന്നു.ജൂൺ ആദ്യവാരം പൊലീസ് സ്റ്റേഷനിൽനിന്ന് അറിയിച്ചതനുസരിച്ച് ശുമൈസിയിലെ അജ്ഞാത മൃതദേഹങ്ങൾ പരിശോധിക്കുന്നതിനിടെ റിയാദ് കെ.എം.സി.സിയുടെ വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തൂവൂർ അരുൺകുമാറിെൻറ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഷിബു മോൻ എന്നയാളുടെ ഫേസ്ബുക്കിൽ നിന്ന് അരുൺകുമാർ എന്നയാളെ കാണ്മാനില്ല എന്ന കുറിപ്പ് ശ്രദ്ധയിൽപെട്ടിരുന്ന സിദ്ദീഖ് തൂവൂർ ആ വഴിയിൽ കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു.ഇഖാമയോ പാസ്പോർട്ടോ ലഭ്യമല്ലാതിരുന്നതിനാൽ വിരലടയാളം എടുത്ത് സ്പോൺസറെ കണ്ടെത്തുകയായിരുന്നു. എന്നാൽ അരുൺകുമാർ ഒളിവിൽ പോയതായി സ്പോൺസർ പരാതിപ്പെട്ടിരുന്നു.
തുടർന്ന് വിവരം എംബസിയെ അറിയിക്കുകയും മേൽവിലാസം തരപ്പെടുത്തുകയുമായിരുന്നു.തുടർന്ന് മരണവിവരം കുടുംബത്തെ അറിയിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നു കാട്ടി കുടുംബം ഇന്ത്യൻ എംബസിയെ സമീപിച്ചിട്ടുണ്ട്.
അവിവാഹിതനായ അരുൺകുമാർ നാട്ടിൽ പോയിട്ട് ഏഴു വർഷമായി.പിതാവ്: മാരിയപ്പൻ (ബാബു). മാതാവ്: ഗീത. സഹോദരങ്ങൾ: മുത്തുകുമാർ, രാജേഷ്. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾക്ക് സിദ്ദീഖ് തൂവൂർ, ദഖ്വാൻ, ഫിറോസ് കൊട്ടിയം എന്നിവർ രംഗത്തുണ്ട്. അയൽവാസിയും സാമൂഹിക പ്രവർത്തകനുമായ നെൽസണും അഡ്വ. നസീർ കാര്യറയും നാട്ടിൽനിന്ന് സഹായത്തിനുണ്ട്.
കഴിഞ്ഞ ഒരാഴ്ചക്കിെട സിദ്ദീഖ് തൂവൂരിെൻറ നേതൃത്വത്തിലുള്ള കെ.എം.സി.സി വെൽഫെയർ വിങ്, ശുമൈസി ആശുപത്രി മോർച്ചറിയിൽനിന്ന് അരുൺകുമാറിേൻറതുൾപ്പെടെ മൂന്നു മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഒരാൾ തിരുവനന്തപുരം സ്വദേശിയും മറ്റേയാൾ തമിഴ്നാട്ടുകാരനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.