Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിനോദസഞ്ചാരികളെ...

വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഷാദാ പർവതം ഒരുങ്ങുന്നു

text_fields
bookmark_border
വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഷാദാ പർവതം ഒരുങ്ങുന്നു
cancel

റിയാദ്​: ലോകത്താകമാനമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാൻ ദക്ഷിണ സൗദിയിലെ ഷാദാ പർവതം ഒരുങ്ങുന്നു. ചരിത്രാതീത കാലത്തെ ഗുഹകൾ നിറഞ്ഞ ഇൗ കരിങ്കൽ മല അൽബാഹയിലാണ്​. സൗദിയിലുള്ളതിൽ ഏറ്റവും കടുപ്പമേറിയ ഇതിന്​ സമുദ്രനിരപ്പിൽ നിന്ന്​ 1,700 മീറ്റർ ഉയരമുണ്ട്​. സപുഷ്​പികളുടെ വൈവിധ്യവുമായി സസ്യലതാദികളുടെ ഏറ്റവും വലിയ ജൈവമണ്ഡലം കൂടിയാണ്​ ഇതിന്​ ചുറ്റും. ഉദ്യാനസമാനമായ ജൈവവൈവിധ്യ പെരുമ വിളിച്ചോതുന്നു ചെരുവുകളും താഴ്​വാരങ്ങളും. മാനവ ചരിത്രത്തിലുടനീളം നിറഞ്ഞുനിൽക്കുന്ന ഗുഹകളാൽ​ നേരത്തെ തന്നെ വളരെ പ്രശസ്​തമാണ്​ ഷാദാ പർവതം. ഭൗമശാസ്​ത്രപരമായി ഏറെ പ്രത്യേകതകളോടെ രൂപംകൊണ്ട ഇൗ പർവതവും കരിങ്കൽ ഉറപ്പുള്ള മേനിയും ഗുഹകളും വിനോദ സഞ്ചാരികളെയും ചരിത്രാന്വേഷികളെയും ഒരുപോലെ ആകർഷിക്കുമെന്ന്​ ഗുഹകളിലൊന്ന്​ സ്വന്തമാക്കുകയും വിനോദസഞ്ചാര കേന്ദ്രമായി അതിനെ മാറ്റുകയും ചെയ്​ത ചരിത്രഗവേഷകൻ നാസൽ അൽഷാദ്​വി പറയുന്നു.

കരിങ്കൽ കടുപ്പം തുരന്ന്​ മനുഷ്യർ നിർമിച്ചതും പ്രകൃതി തന്നെ ഒരുക്കിയതുമായ ഗുഹകളുടെ ശിൽപചാതുരി അനന്യമാണ്​. ആയിരക്കണക്കിന്​ വർഷങ്ങൾക്ക്​ മു​േമ്പ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നു എന്ന്​ വെളിപ്പെടുത്തുന്നതാണ്​ ഇൗ ഗുഹകൾ. അവയുടെ ഉൾവശങ്ങളിൽ പ്രാചീന ശിലാലിഖിതങ്ങളുണ്ട്​. തമൂദ്​, സാബിയൻ ​പ്രാക്തന ഗോത്രങ്ങളുടെ വരയും കല്ലെഴുത്തുകളുമാണെന്ന്​ തിരിച്ചറിഞ്ഞിട്ടുണ്ട്​. അക്കാലത്തെ മനുഷ്യർ വീടുകളായി ഉപയോഗിച്ചതാണ്​ ഇൗ ഗുഹകളെന്ന്​ കണ്ടെത്തിയിട്ടുമുണ്ട്​. പർവതവും ചുറ്റുമുള്ള ജൈവോദ്യാനവും ഗുഹകളും ചേർന്നാണ്​​ വിശാലവും ആകർഷകവുമായ ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറുന്നത്​. വളരെ പെ​െട്ടന്ന്​ തന്നെ ഏറ്റവും ആകർഷകമായ കേന്ദ്രമായി ലോക വിനോദ സഞ്ചാര ഭൂപടത്തിൽ അടയാളപ്പെടുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അൽഷാദ്​വി പറയുന്നു. കാഴ്​ചയുടെ ആനന്ദം മാത്രമല്ല ട്രക്കിങ്​ അനുഭവവും പ്രദാനം ചെയ്യുമെന്നതിനാൽ സാഹസികത ഇഷ്​ടപ്പെടുന്ന സഞ്ചാരികൾ കൂടി ആകർഷിക്കപ്പെടും. ചരിത്ര വിദ്യാർഥികൾക്കും ഭൂവിജ്ഞാന ഗവേഷകർക്കുമെല്ലാം ഇൗ പർവത മേഖല വലിയ പാഠ്യവിഷയമാണ്​​. കാലങ്ങൾ കൊണ്ട്​ രൂപപ്പെട്ടുവന്ന ഇതി​​​െൻറ കരിങ്കല്ല്​ ഉടൽ തന്നെ ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്​. മരുഭൂ പ്രകൃതിയിൽ അപൂർവമാണ്​ കടുപ്പമേറിയ ഇത്തരം കരിങ്കൽ കുന്നുകൾ. വിനോദ സഞ്ചാര മേഖലയിൽ പുതിയൊരു മുഖം തുറക്കുന്നതാവും ഷാദാ. 
വിനോദം മാത്രമല്ല ചരിത്ര പാഠവും ശാസ​്ത്ര വിജ്ഞാനവും കൂടി പകരുന്ന തികച്ചും വ്യത്യസ്​തമായ ഒരു സഞ്ചാര അനുഭവമായിരിക്കും ഷാദാ പർവതത്തിലേക്കുള്ള യാത്ര. ഏറ്റവും പഴക്കമേറിയ ഭൗമോപരിതല രൂപമാറ്റങ്ങളിലൊന്നാണ്​ ഷാദാ മലയെന്നും ഏകദേശം 763 ദശലക്ഷം വർഷത്തെയെങ്കിലും പഴക്കമുണ്ടാവുമെന്നും ജിയോളജിക്കൽ സർവേ അതോറിറ്റി രേഖപ്പെടുത്തുന്നു. ഇതിനോട്​ അനുബന്ധിച്ച്​ ഒരുക്കിയ മ്യൂസിയത്തിൽ ഇൗ ഭാഗത്തുനിന്ന്​ ലഭിച്ച പ്രാചീന മനുഷ്യവാസം വെളിപ്പെടുത്തുന്ന പൗരാണിക അവശിഷ്​ടങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്​. ചരിത്ര ഗവേഷണത്തെ സഹായിക്കുന്ന വലിയ തെളിവുകളാണിവ. 
അന്നത്തെ മനുഷ്യർ മഴവെള്ളം സംഭരിക്കാൻ ചെറിയ അണക്കെട്ടുകൾ നിർമിച്ചിരുന്നതി​​​െൻറയും കുടിവെള്ള, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ വിസ്​മയാവഹമായ നടപടികൾ സ്വീകരിച്ചിരുന്നതി​​​െൻറയും തെളിവുകളും ഇൗ ശേഷിപ്പുകളിലുണ്ട്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi tourismshada mountain
News Summary - mountain shada to attract tourists-saudi-gulfnews
Next Story