എം.എസ്.എഫ് സംസ്ഥാന നേതാക്കൾക്ക് സ്വീകരണം നൽകി
text_fieldsജിദ്ദ: ഹ്രസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീ ഴരിയൂരിനും വൈസ് പ്രസിഡൻറ് ശരീഫ് വടക്കേതിലിനും ജിദ്ദ കെ.എം.സി.സി സ്വീകരണം നൽകി. ഇ ന്ത്യൻ സ്വന്തന്ത്ര്യസമരത്തിന് നേതൃത്വം നൽകിയവരെ പൗരന്മാരായും സമരത്തെ ഒറ്റു കൊടു ത്തവരെ പൗരത്വം നിഷേധിക്കുന്നവരുമായി ഭരണകൂടം ഒരു മാനദന്ധം നിശ്ചയിച്ചാൽ ഇന്ത്യാര ാജ്യത്തു നിന്നും ആദ്യം പുറത്തു പോകേണ്ടവർ അമിത് ഷായും മോദിയുമുൾക്കൊള്ളുന്ന സംഘ്പരിവാരമായിരിക്കുമെന്ന് മിസ്അബ് കിഴരിയൂർ പറഞ്ഞു.
രാജ്യത്തിെൻറ വ്യവസ്ഥാപിത ശൈലിയെ ധിക്കരിച്ചും ഭരണഘടനയെ അട്ടിമറിച്ചും മതജാതി വിഭാഗീയതയിൽ രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിച്ച് നശിപ്പിക്കുന്ന ഏകാധിപത്യ ഭരണകൂടത്തിനെതിരിൽ ഇന്ത്യയിലെ മുഴുവൻ ജനാധിപത്യ മതേതര വിശ്വാസികളും തെരുവുകളിൽ പോരാട്ടത്തിലാണ്. ഇന്ത്യൻ ജനതയുടെ ഈ ഭരണഘടന സംരക്ഷണ പോരാട്ടത്തിൽ മുസ്ലിം ലീഗ് മുൻനിരയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡൻറ് കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന എം.എസ്.എഫ് വൈസ് പ്രസിഡൻറ് ശരീഫ് വടക്കേതിൽ മുഖ്യ പ്രഭാഷണം നടത്തി. പേരാമ്പ്ര പഞ്ചായത്ത് മെംബർ ഖൈറുന്നിസ മൊയ്തു, അസീസ് കോട്ടോപ്പാടം, മൊയ്ദു മൂശാരി എന്നിവർ സംസാരിച്ചു. മിസ്ഹബ് കിഴരിയൂരിന് വി.പി. മുസ്തഫയും ശരീഫ് വടക്കേതിലിന് അബൂബക്കർ അരിമ്പ്രയും ഉപഹാരങ്ങൾ കൈമാറി.
അൻവർ ചേരങ്കൈ, സി.കെ. റസാഖ് മാസ്റ്റർ, നാസർ വെളിയങ്കോട്, മജീദ് പുകയൂർ, സി.കെ. അബ്ദുറഹ്മാൻ, നാസർ എടവനക്കാട്, ലത്തീഫ് മുസ്ലിയാരങ്ങാടി, ഇസ്മാഇൗൽ മുണ്ടക്കുളം, വി.പി. അബ്ദുറഹ്മാൻ, ശിഹാബ് താമരക്കുളം, സി.സി. കരീം, പി.സി.എ. റഹ്മാൻ ഇണ്ണി, ഷൗക്കത്ത് ഞാറക്കോടൻ തുടങ്ങിയവർ സംബന്ധിച്ചു. അബൂബക്കർ അരിമ്പ്ര സ്വാഗതവും ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.