എം.എസ്.എസ് ജിദ്ദ ചാപ്റ്ററിന് പുതിയ സാരഥികൾ
text_fieldsജിദ്ദ: സേവനരംഗത്തും ആതുര ശുശ്രൂഷ രംഗത്തും നാലു പതിറ്റാണ്ടിലേറെയായി കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്ലിം സർവിസ് സൊസൈറ്റി (എം.എസ്.എസ്) ജിദ്ദ ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ഭരണസമിതിയുടെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണയും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ അഷ്റഫ് കോമുവും അവതരിപ്പിച്ചു.
കേരളത്തിൽ കാൻസർ, കിഡ്നി പ്രശ്നം തുടങ്ങി വിവിധങ്ങളായ രോഗാവസ്ഥയിൽ കഴിയുന്നവർക്ക് സഹായം നൽകൽ, മെഡിക്കൽ എയ്ഡ് സെന്റർ, ക്ലിനിക്കുകൾ, അഗതി മന്ദിരങ്ങൾ, സ്പെഷൽ സ്കൂളുകൾ എന്നിവയിലൂടെയാണ് എം.എസ്.എസ് പതിറ്റാണ്ടുകളായി സേവനങ്ങൾ നൽകിവരുന്നത്. കൂടാതെ, പാവപ്പെട്ട വിദ്യാർഥികൾക്കുള്ള ഉന്നത വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പുകൾ, സഹായങ്ങൾ എന്നിവയും നൽകി വരുന്നു. 'ആദർശ സമൂഹത്തിലെ ഉത്തമ മനുഷ്യൻ' എന്ന എം.എസ്.എസിന്റെ മുദ്രാവാക്യം അന്വർഥമാക്കുന്നതിനാവശ്യമായ ബോധവത്കരണം നടത്തുവാനും സമൂഹത്തെ കാർന്നുതിന്നുന്ന മയക്കുമരുന്നിനെതിരെ പരമാവധി എല്ലാ മേഖലകളിലും ബോധവത്കരണം നടത്താനും ജനുവരി മാസം അംഗത്വ കാമ്പയിൻ മാസമായി ആചരിക്കാനും യോഗം തീരുമാനിച്ചു. സ്റ്റേറ്റ് കമ്മിറ്റി അംഗം കുഞ്ഞിമുഹമ്മദ് കൊടുവള്ളി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ചടങ്ങിൽ പി.എം. അമീറലി അധ്യക്ഷത വഹിച്ചു. മൻസൂർ ഫറോക്ക് സ്വാഗതവും ഷാജി അരിമ്പ്രത്തൊടി നന്ദിയും പറഞ്ഞു. പുതിയ കമ്മിറ്റി ഭാരവാഹിൾ: പി.എം. അമീറലി (രക്ഷാധികാരി), സാക്കിർ ഹുസൈൻ എടവണ്ണ (പ്രസി.), മൻസൂർ ഫറോഖ് (ജന. സെക്ര.), ഷാജി അരിമ്പ്രത്തൊടി (ട്രഷറർ), അഷ്റഫ് കോമു, ഷിഫാസ് കറകാട്ടിൽ (വൈ. പ്രസി.), സാലിഹ് കാവോട്ട്, നസീം കളപ്പാടൻ (ജോ. സെക്ര.), സീതി കൊളക്കാടൻ (പി.ആർ.ഒ), അബ്ബാസ് ചെമ്പൻ, കെ.ടി അബൂബക്കർ, അൻവർ വല്ലാഞ്ചിറ, ബഷീർ അചമ്പാട്ട്, ഫൈസൽ തന്നിക്കാട്, ജാഫർ കൊടുവള്ളി, ജാഫർ ഖാൻ, സലിം മജീദ്, കെ.ടി നാസർ കാളികാവ്, മുഹമ്മദ് സഈദ് പുളിക്കൽ, എം.എം സലീം, ഷബീർ പാലക്കണ്ടി, ശരീഫ് അറക്കൽ (നിർവാഹക സമിതി അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.