'മുബീൻ' വഖഫ് പദ്ധതിക്ക് തറക്കല്ലിട്ടു
text_fieldsജിദ്ദ: ഖുർആൻ പഠന, ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കാനും പിന്തുണക്കാനും നിർമിക്കുന്ന 'മുബീൻ' വഖഫ് കെട്ടിട പദ്ധതിക്ക് മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ തറക്കല്ലിട്ടു. പദ്ധതിക്ക് 30 ദശലക്ഷം റിയാൽ സംഭാവന നൽകുന്നതായി മക്ക ഗവർണർ പ്രഖ്യാപിച്ചു. 11,000 ചതുരശ്ര മീറ്ററിൽ ആറ് നിലകളിൽ നിർമിക്കുന്ന കെട്ടിടത്തിെൻറ മാതൃക ഗവർണർ കണ്ടു വിലയിരുത്തി. 430 പാർക്കിങ് സ്ഥലങ്ങൾ, 30 ഷോപ്പുകൾ എന്നിവ ഉൾപ്പെടുന്നതാണ് കെട്ടിടം. ഖുർആെൻറ ഭാഷ സവിശേഷതകളെ സംബന്ധിച്ച ഗവേഷണങ്ങൾ, സ്വദേശികളല്ലാത്തവരെ അറബി പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള പ്രോഗ്രാമുകൾ, ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ, വിവർത്തനം, ഭാഷ സംരംഭങ്ങളും സാമൂഹിക സേവനവും, പ്രവാചക വചനങ്ങളിലെ ഭാഷാസവിശേഷതകളെക്കുറിച്ച ഗവേഷണം, സ്വദേശികളല്ലാത്തവർക്ക് അറബി പഠന സ്കോളർഷിപ്പുകൾ എന്നിവ മുബീൻ വഖഫ് പദ്ധതിയിൽ ഉൾപ്പെടുന്നു. ഖുർആെൻറ ഭാഷ സംരംഭങ്ങൾക്കായി സാമ്പത്തിക സ്രോതസ്സുകളെ പിന്തുണക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് വഖഫ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഭാഷാപരമായ യാഥാർഥ്യം വികസിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ ഗവേഷണ പ്രവർത്തനങ്ങൾ, അറബി ഭാഷ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണൽ എന്നിവയും ലക്ഷ്യങ്ങളിലുൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.