ഡി റൂട്ട് എം.യു.എഫ്.സി ചലഞ്ചേഴ്സ് കപ്പ്: യുനൈറ്റഡ് എഫ്.സി ചാമ്പ്യന്മാർ
text_fieldsദമ്മാം: കഴിഞ്ഞ അഞ്ചു ആഴ്ചകളിലായി ദമ്മാമിൽ നടന്ന ഡി റൂട്ട് എം.യു.എഫ്.സി ചലഞ്ചേഴ്സ് കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ ഗാലപ് യുനൈറ്റഡ് എഫ്.സി അൽഖോബാർ ചാമ്പ്യന്മാരായി. ശക്തരായ ദിമ ടിഷ്യൂ ഖാലിദിയയെയാണ് കലാശപ്പോരാട്ടത്തിൽ യുനൈറ്റഡ് എഫ്.സി പരാജയപ്പെടുത്തിയത്. പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന്റെ സഹകരണത്തോടെയാണ് ടൂർണമെൻറ് നടന്നത്.
ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന എക്സിബിഷൻ മത്സരങ്ങളിൽ എം.യു.എഫ്.സി സോക്കർ അക്കാദമിയും ഫോക്കോ സോക്കർ അക്കാദമിയും തമ്മിൽ നടന്ന മത്സരത്തിൽ ഫോക്കോ സോക്കർ അക്കാദമി വിജയികളായി. തുടർന്ന് നടന്ന വനിതകളുടെ പ്രദർശന ഫുട്ബാൾ മത്സരം ഫൈനൽ ദിവസത്തിന് മാറ്റുകൂട്ടി. സൗദി വനിതകളടക്കം വിവിധ രാജ്യങ്ങളിലെ വനിതകൾ മത്സരത്തിൽ പങ്കെടുത്തു. സൗദി ഫസ്റ്റ് ഡിവിഷൻ ടൂർണമെൻറുകളിൽ പങ്കെടുക്കുന്ന അൽ തറജി ക്ലബും ഡി റൂട്ട് എം.യു.എഫ്.സി വനിത ടീമും തമ്മിലായിരുന്നു മത്സരം.
ഡി റൂട്ട് വെപ്രോ അൽ തറജി വനിത ടീമുമായി ഒരു വർഷത്തേക്കുള്ള സ്പോൺസർഷിപ് കരാർ ചടങ്ങിൽ ഒപ്പുവെച്ചു. ദേവിക കലാക്ഷേത്ര നൃത്ത വിദ്യാലയം സംഘനൃത്തം അവതരിപ്പിച്ചു. യുനൈറ്റഡ് എഫ്.സി ഗോൾ കീപ്പർ അൻസാർ ആണ് ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. ടൂർണമെൻറ് ടോപ് സ്കോറർ ജവാദ് (യൂത്ത് ക്ലബ്), പ്ലെയർ ഓഫ് ദി ടൂർണമെൻറ് ഫവാസ് (ഖാലിദിയ), മികച്ച ഗോൾ കീപ്പർ അൻസാർ (യുനൈറ്റഡ് എഫ്.സി), മികച്ച ഡിഫൻഡർ സനൂപ് (യുനൈറ്റഡ് എഫ്.സി), മികച്ച മാനേജർ സിഫാറത് (ജുബൈൽ എഫ്.സി), എമർജിങ് പ്ലെയർ ആഷിഖ് (ഖാലിദിയ) എന്നിവർ വ്യക്തിഗത പുരസ്കാരങ്ങൾക്ക് അർഹരായി.
കെപ്വ എഫ്.സിക്കാണ് ഫെയർ പ്ലേ അവാർഡ്. ടൂർണമെൻറിന്റെ ഭാഗമായി നടന്ന സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ, ജബൽ ഇൻഡസ്ട്രിയൽ ഗ്രൂപ് സ്പോൺസർ ചെയ്യുന്ന ഐ ഫോൺ 13 മൻസൂർ മങ്കടക്കും രണ്ടാം സമ്മാനമായ ഇൻറർനാഷനൽ ട്രാവൽസ് ഖോബാർ നൽകുന്ന ദമ്മാമിൽനിന്നും കോഴിക്കോട്ടേക്കുള്ള വിമാന ടിക്കറ്റ് ഷാഫി കട്ടിപാറക്കും എം.യു.എഫ്.സി സമ്മാനിക്കുന്ന സ്മാർട്ട് ടി.വി നന്ദനക്കും ലഭിച്ചു.
ഷാഹിദ് കൊടിയെങ്ങൽ, കാദർ പൊന്മള, ക്യു.പി.എസ്. ഷിബു, സിനു ഹാംകൊ, ഫവാസ് കിമത് സിഹ, മുജീബ് കളത്തിൽ, സഹീർ മജ്ദാൽ, അഷ്റഫ് സോണി, സക്കീർ വള്ളക്കടവ്, ബിജു കല്ലുമല, ആലിക്കുട്ടി ഒളവട്ടൂർ, നജീബ് അരഞ്ഞിക്കൽ, ലിയാഖത് കരങ്ങാടൻ, ജി.എ.സി.എസ്. ഷറഫുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അഫ്താബ്, പ്രേംലാൽ, ടി.കെ. ഫവാസ്, ജസീം കൊടിയെങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.